ഫീസുകളോ ചാർജുകളോ ഇല്ലാതെ ITR ഫയൽ ചെയ്യാവുന്ന വെബ്സൈറ്റുകൾ

ഇൻകംടാക്സ് റിട്ടേൺ: ഫീസുകളോ ചാർജുകളോ ഇല്ലാതെ ITR ഫയൽ ചെയ്യാൻ അനുവദിക്കുന്ന വെബ്സൈറ്റുകളറിയാം.
ആദായനികുതി റിട്ടേൺ ഇ-ഫയലിംഗിനു ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന് ഒരു സ്വതന്ത്ര പോർട്ടലുണ്ട്.
ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ചില സ്വകാര്യ സ്ഥാപനങ്ങളും വെബ്‌സൈറ്റുകളിലൂടെ ഇ-ഫയലിംഗ് നടത്തുന്നു.
ഓൺലൈനിൽ ഒരു I-T റിട്ടേൺ ഫയൽ ചെയ്യുന്ന പ്രക്രിയയാണ് ഇ-ഫയലിംഗ് എന്നറിയപ്പെടുന്നത്.
2020-21 സാമ്പത്തിക വർഷത്തിൽ  ITR ഫയൽ ചെയ്യേണ്ട അവസാന ദിവസം 2021 സെപ്റ്റംബർ 30 ആണ്.
ITR സൗജന്യമായി ഫയൽ ചെയ്യാൻ അനുവദിക്കുന്ന ചില പ്ലാറ്റ്ഫോമുകൾ ഇവയാണ്.
ClearTax
-ആദായനികുതി വെബ്സൈറ്റിൽ ലോഗിൻ ചെയ്യാതെ നേരിട്ട് ITR  ഫയൽ ചെയ്യാൻ നികുതിദായകരെ അനുവദിക്കുന്നു.
വരുമാന സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ ഒരാൾ ഫയൽ ചെയ്യേണ്ട ITR പ്ലാറ്റ്ഫോം സ്വയമേവ കണ്ടെത്തുന്നു.
MyITreturn–ആദായനികുതി വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു അംഗീകൃത ഇ-റിട്ടേൺ പ്ലാറ്റ്ഫോം.
പ്ലാറ്റ്ഫോമിൽ ശമ്പളം, വീട്, നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
Eztax–സൗജന്യമായി ITR ഫയൽ ചെയ്യാനും ടാക്സ് ഒപ്റ്റിമൈസർ റിപ്പോർട്ട് നേടുന്നതിനും ഇ-ഫയലിംഗിനും സഹായിക്കുന്നു.
Quicko— സാലറി ഇൻകം ഉളളവർക്ക് 100 ശതമാനം സൗജന്യമാണെന്ന് അവകാശപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version