ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിയമവിധേയമാകുമോ? അതോ റിസർവ്വ് ബാങ്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമോ? ക്രിപ്റ്റോയുടെ പൂർണ്ണമായ നിരേധനം കൊണ്ടുവരില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. Bitcoin ഉം മറ്റ് cryptocurrenciesകളും ഇപ്പോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. പക്ഷെ ഇവയുടെ നിയമസാധുതയുടെ കാര്യത്തിൽ വിപുലമായ ചർച്ച നടക്കുന്നുണ്ട്, അല്ലെങ്കിൽ ആശയ അവ്യക്തത നിലനിൽക്കുന്നുണ്ട്. Cryptocurrency and Regulation of Official Digital Currency Bill ക്യാബിനറ്റിന്റെ പരിഗണനയിലാണ്. ക്യാബിനറ്റിന്റെ അംഗീകാരത്തോടെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്നു. ക്രിപ്റ്റോ കറൻസിക്ക് പൂർണ്ണ അംഗീകാരം നൽകണോ, അതോ ബദലായി RBI ഡിജിറ്റൽ കറൻസി അവതരിക്കണോ എന്നത് പോളിസി തലത്തിൽ വ്യക്തത വരുത്തേണ്ട കാര്യമാണ്. അതത്ര എളുപ്പമല്ല എന്നതിനാലാണ് തീരുമാനത്തിന് സമയമെടുക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ WazirX, Unocoin, CoinDCX എന്നിവർ അവകാശപ്പെടുന്നത് 60 ലക്ഷം കസ്റ്റമേഴ്സിനെയാണ്. 10,000 കോടിയുടെ ക്രിപ്റ്റോ കറൻസി ഇവർ ഹോൾഡ് ചെയ്യുന്നതായാണ് കണക്ക്. വിശ്വസനീയമായ അസറ്റ് ക്ലാസായി ക്രിപ്റ്റോയെ മാറിയിട്ടുണ്ടെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ഒരു കറൻസി നോട്ട് പോലെ ഡിജിറ്റൽ കറൻസി സംഭരിക്കാനാകുമോ? CBDC രഹസ്യമായി സൂക്ഷിക്കാൻ കഴിയുമോ? അജ്ഞാതമായ രീതിയിൽ മറ്റൊരാൾക്ക് കൈമാറാൻ കഴിയുമോ? ഇത് ഫിസിക്കൽ മണിയെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുമോ? ഇതൊക്കെ സർക്കാരിന് വലിയ വ്യക്തത വരേണ്ട ഭാഗമാണ്.
RBI പരിഗണിക്കുന്ന ഡിജിറ്റൽ കറൻസി അഥവാ CBDC, ക്രിപ്റ്റോകറൻസികളിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അവ സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായിരിക്കും. ഈ വർഷാവസാനത്തോടെ CBDC കൾ അവതരിപ്പിക്കുമെന്ന് RBI ഡെപ്യൂട്ടി ഗവർണർ T Rabi Shankar, പറഞ്ഞിരുന്നു. ലോക്ക്ഡൗൺ സമയത്ത് ക്രിപ്റ്റോ അസറ്റുകളിൽ ഇന്ത്യക്കാർ കാണിച്ച താൽപര്യം മൂലമാണോ റിസർവ്വ് ബാങ്ക് ഇത്രയും തിടുക്കപ്പെടുന്നതെന്ന് ചോദ്യമുയരാം. എന്നാൽ റിസർവ്വ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി എങ്ങനെയായിരിക്കുമെന്നതിൽ കൃത്യമായ ഒരു രൂപം പുറത്ത് വന്നിട്ടില്ല. അതേസമയം RBI തീരുമാനിച്ചതുപോലെ, ഡിജിറ്റൽ രൂപ സ്മാർട്ട് ഫോണുകളിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും ദൃശ്യമാകുന്ന ഒരു ചിഹ്നമായിരിക്കാം. ആളുകൾക്കും ബിസിനസ്സുകൾക്കും സാധനങ്ങളും സേവനങ്ങളും വാങ്ങാനും വിൽക്കാനും പരസ്പരം കൈമാറാനും ലഭ്യമായേക്കാം. 24X7 ലഭ്യതയും സ്ഥിരതയും ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുകയും സർവീസ് ഡെലിവറി കോസ്റ്റ് കുറയ്ക്കാനും ഇടപാട് കാര്യക്ഷമത വർദ്ധിപ്പിക്കാനും ഡിജിറ്റൽ രൂപക്കു സാധ്യമാകണമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാടുകളിലെ രഹസ്യാത്മകതയിൽ CBDC- കൾ നിലവിലുള്ള ബാങ്കിംഗ് രഹസ്യ നിയമങ്ങളുടെ പരിധിയിൽ വരും, അത് വ്യക്തിഗത ഡാറ്റ ഉൾക്കൊള്ളുന്നുണ്ടോ എന്നതും പരിശോധനാവിഷയമാണ്. CBDC- അജ്ഞാതമായി കൈമാറാനും രഹസ്യമായി ശേഖരിക്കാനും കഴിയുമോ എന്നത് സെൻട്രൽ ബാങ്ക് രൂപകൽപ്പന ചെയ്യുന്ന സാങ്കേതിവിദ്യയെ ആശ്രയിച്ചിരിക്കും.
എവിടെയാണ് ക്രപ്റ്റോ ഭീഷണിയാകുന്നതെന്നാൽ, ക്രിപ്റ്റോ കറൻസികൾ സ്വകാര്യമേഖലയാണ് നൽകുന്നത് അല്ലെങ്കിൽ മൈൻ ചെയ്യുന്നത്. ഗവൺമെന്റിന്റെ പൂർണ്ണ ഗ്യാരണ്ടി ഇല്ല എന്നർത്ഥം. കൂടാതെ, ക്രിപ്റ്റോകറൻസി, തെറ്റായ കൈകളിലായിരിക്കുമ്പോൾ, നിയമവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയേറെയാണ്. നഷ്ടപ്പെടാനും മോഷ്ടിക്കപ്പെടാനും സാധ്യതയുളള ക്രിപ്റ്റോ കറൻസികളിൽ നിന്ന് വ്യത്യസ്തമായി, CBDC- കൾ ഫിസിക്കൽ കറൻസിക്ക് ബദലായ സുരക്ഷിതവും ശക്തവും സൗകര്യപ്രദവുമായ പേയ്മെന്റ് മോഡായിരിക്കും.ഡിജിറ്റൽ രൂപ അവതരിപ്പിക്കുമ്പോൾ, ഫിസിക്കൽ കറൻസിയെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുകയോ സാമ്പത്തിക ഇടപാടുകളിൽ നിന്ന് അകറ്റുകയോ ചെയ്യില്ല.
നിലവിൽ ഒരു രാജ്യവും ഒരു CBDC അവതരിപ്പിച്ചിട്ടില്ല. 2022 ൽ ബീജിംഗ് വിന്റർ ഒളിമ്പിക്സ് വഴി ചൈന CBDC ജനങ്ങളിലേക്കെത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യ സ്വന്തമായ ഡിജിറ്റൽ കറൻസിയാകുമോ പരിഗണിക്കുക?