പാമോയിൽ: 11,040 കോടി രൂപയുടെ  പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി

പാമോയിൽ ഇറക്കുമതി കുറയ്ക്കുന്നതിന് 11,040 കോടി രൂപയുടെ  പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി.
National Mission on Edible Oils – Oil Palm വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിലെ ആശ്രിതത്വം കുറയ്ക്കാനുള്ള തീരുമാനമാണ് കേന്ദ്രത്തിന്റേത്.
പദ്ധതിക്ക് 8,844 കോടി രൂപ കേന്ദ്ര വിഹിതവും ബാക്കി 2,196 കോടി രൂപ സംസ്ഥാനങ്ങളിൽ നിന്നുമാണ്.
പദ്ധതി പ്രകാരം 2025-26 വർഷം 6.5 ലക്ഷം ഹെക്ടർ വിസ്തൃതി കൂടി പാം ഓയിൽ കൃഷിക്ക് അധികം ഉൾപ്പെടുത്താൻ കാർഷിക മന്ത്രാലയം നിർദ്ദേശിച്ചു.
നിലവിൽ 3.70 ലക്ഷം ഹെക്ടർ സ്ഥലത്ത് മാത്രമാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്.
ക്രൂഡ് പാം ഓയിൽ ഉത്പാദനം 2025-26 ഓടെ 11.20 ലക്ഷം ടണ്ണും 2029-30 ഓടെ 28 ലക്ഷം ടണ്ണും ആയി ഉയരുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ച് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 28 ലക്ഷം ഹെക്ടർ സ്ഥലം പാം ഓയിൽ കൃഷിക്ക് അനുയോജ്യമാണ്.
9 ലക്ഷം ഹെക്ടർ കൃഷിഭൂമി ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ ലഭ്യമാണ്.
എണ്ണപ്പന മറ്റ് ഓയിൽ സീഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെക്ടറിന് 10 മുതൽ 46 മടങ്ങ് വരെ എണ്ണ ഉത്പാദിപ്പിക്കുന്നു.
ഒരു ഹെക്ടറിൽ നിന്ന് 4 ടൺ എണ്ണ ഉല്പാദിപ്പിക്കാൻ സാധ്യമാകുമെന്നും കൃഷി മന്ത്രി  പറഞ്ഞു.
നിലവിലെ ദേശീയ ഭക്ഷ്യസുരക്ഷാ മിഷൻ-ഓയിൽ പാം പ്രോഗ്രാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.
പുതിയ പദ്ധതി പ്രകാരം, കേന്ദ്ര സർക്കാർ ആദ്യമായി ഓയിൽ പാം കർഷകർക്ക് Viability Price ഉറപ്പ് നൽകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version