ഇന്ത്യ Covid Vaccine കയറ്റുമതി പുനരാരംഭിക്കും, എപ്പോൾ?

2022 -ൽ ഇന്ത്യ കോവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് വിദഗ്ധ സമിതി തലവൻ.
ഇന്ത്യയിലെ പ്രതിരോധകുത്തിവെയ്പ്പ് പൂർണതയിലെത്തിയാൽ കയറ്റുമതി പുനരാരംഭിക്കും.
ഏപ്രിലിൽ കേന്ദ്രസർക്കാർ വാക്സിൻ വിദേശ കയറ്റുമതി നിർത്തി വച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗവും വാക്സിനേഷനിലെ കാലതാമസവുമായിരുന്നു കാരണം.
അടുത്ത വർഷം കയറ്റുമതി പുനരാരംഭിക്കുമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ചെയർമാൻ N.K. Arora.
60 ഓളം രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമല്ല, 2022 -ൽ ഇന്ത്യയ്ക്ക് വാക്സിൻ നൽകാനാകുമെന്ന് N.K. Arora ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു.
2021 അവസാനത്തോടെ പ്രാദേശികമായി വികസിപ്പിച്ച ആറ് വാക്സിനുകൾ ഉണ്ടായിരിക്കണമെന്നും അറോറ പറഞ്ഞു.
വർഷാവസാനത്തോടെ 920 ദശലക്ഷം മുതിർന്നവർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് കേന്ദ്രത്തിന്റെ ശ്രമം.
കാഡില ഹെൽത്ത്കെയർ ലിമിറ്റഡ് വാക്സിൻ, സ്പുട്നിക് എന്നിവയുടെ  പ്രാദേശിക ഉത്പാദനം വരുമാസങ്ങളിൽ ആരംഭിക്കും.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ വാക്സിൻ വിതരണം പ്രതിമാസം 150 ദശലക്ഷം ഡോസുകളായി ഉയർത്തണമെന്ന് അറോറ പറഞ്ഞു.
ബയോളജിക്കൽ ഇ. ലിമിറ്റഡും ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും സപ്ലൈകളിൽ സംഭാവന നൽകാൻ തുടങ്ങണം.
സപ്ലൈ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഇറക്കുമതി വാക്സിനുകൾ നോക്കുന്നില്ലെന്ന് അറോറ പറഞ്ഞു.
നിയമപരമായ നഷ്ടപരിഹാര വിഷയത്തിൽ ഫൈസർ ഇന്ത്യയുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version