25 വർഷം മുമ്പ് ഒരു കൗതുകത്തിന് മരപ്പൊത്തിൽ നിന്ന് 10 തേനീച്ചകളെ പിടിച്ച് തേൻ കൃഷി തുടങ്ങിയ ഷാജു ജോസഫ് 10 ലക്ഷത്തോളം കിലോ തേൻ ഉൽപ്പാദകനായും രാജ്യത്തെ മികച്ച തേൻ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ച് ശുദ്ധമായ തേൻ വിപണിയിലെത്തിച്ച സംരംഭകനായും മാറിയത് ആ മേഖലയോട് തോന്നിയ വലിയ താൽപര്യവും സ്ഥിര ഉത്സാഹവും കൊണ്ടാണ്. ഇന്ന് മലബാർ ഹണി ആന്റ് ഫുഡ് പാർക്ക് എന്ന സംരംഭത്തിലൂടെ തേനും തേനിന്റെ മൂല്യ വർദ്ധിത ഉൽപ്പങ്ങളും മികച്ച തരത്തിൽ ഉൽപ്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യുന്ന സക്സസ്ഫുളളായ ബിസിനസിന് നേതൃത്വം നൽകുകയാണ് ഷാജുവും മനോജും
250 പെട്ടിയിൽ തുടങ്ങിയ സംരംഭത്തിൽ ആ വർഷം 4000 കിലോ തേൻ കിട്ടി. അന്ന് 40 രൂപയാണ് വില. ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് തുശ്ചമായ മുതൽ മുടക്കിൽ ആദ്യ വർഷം കിട്ടിയത്. മഴക്കാലത്ത് തേനീച്ചകളെ ഫീഡ് ചെയ്ത് ഡിവൈഡ് ചെയ്യാം തേനീച്ചകളെ വിറ്റും കാശുണ്ടാക്കാം എന്നൊരു കാഴ്ചപ്പാടിലാണ് തുടക്കം ബീ നഴ്സറി ഡവലപ് ചെയ്തത്.
ഇന്ന് ആയിരക്കണക്കിന് തേനീച്ച കർഷകരെ ഒപ്പം കൂട്ടി വിപുലമായ തേൻ സംരംഭരണവും പ്രൊസസിംഗും മലബാർ ഹണി പാർക്ക് നടത്തുന്നു. ഇതിനായി ആധുനിക പ്ലാന്റാണ് മാത്രമല്ല തേനിന്റെ വാല്യു ആഡഡ് പ്രൊഡക്റ്റ്സും വിൽക്കുന്നു. പല ഫ്ലേവറുകളിലുള്ള തേനുകൾ മലബാർ ഹണി പാർക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള മാർക്കറ്റുകളിൽ വിൽക്കുന്നു.
ലിച്ചി തേൻ, തുളസി തേൻ, പാഷൻ ഫ്രൂട്ട് ഹണി തുടങ്ങിയവയും, ഹണി കോള, കാഷ്യു ഹണി തുടങ്ങി അപൂർവ്വമായ ഫ്ലേവറുകളും മലബാർ ഹണി പാർക്ക് പുറത്തിറക്കുന്നു. ബീസ് വാക്സ് ക്രീം, ജിഞ്ചർ ഹണി, ഗാർലിക്, ടെർമറിക് ഹണികൾ തുടങ്ങിയ മൂല്യ വർദ്ധിത ഹണി ഉൽപ്പന്നങ്ങളും മാലബാർ ഹണി പാർക്കിന്റെ ഏറെ ഡിമാന്റുള്ള പ്രൊഡക്റ്റുകളാണ്.
ഒരു ബീ കീപ്പറായി തുടക്കമിട്ട് പിന്നീട് ബീ കീപ്പിംഗിലും ട്രെയിനിംഗിലും ഗവൺമെന്റിന്റെ അപ്രൂവ്ഡ് ട്രെയിനിംഗ്. സെന്റർ സ്ഥാപിക്കുകയായിരുന്നു ഷാജു. കേരളത്തിലെ ബീ കീപ്പിംഗിന്റെ നോർത്തേൻ റീജിയനിലെ അപ്രൂവ്ഡ്. ഏജൻസിയാണ് മലബാർ ഹണി ആന്റ് ഫുഡ് പ്രൊഡക്റ്റ്സ്. നല്ല ട്രെയിനിംഗ് കിട്ടിയാൽ തേനീച്ചകൃഷി വലിയ. ലാഭകരമായ സംരംഭം തന്നെയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ സംരംഭകൻ തറപ്പിച്ച് പറയുന്നു.