കയറ്റുമതി അധിഷ്ഠിത ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി ഫണ്ട് ആരംഭിച്ച് കേന്ദ്രസർക്കാർ.
ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള Ubharte Sitaare ഫണ്ടിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ലക്‌നൗവിൽ തുടക്കം കുറിച്ചു.
India Exim Bank, SIDBI ഇവ നൽകുന്ന ഫണ്ട് ചെറുകിട കമ്പനികൾക്ക് കയറ്റുമതിക്കായി സാമ്പത്തിക പിന്തുണ നൽകും.
പ്രോഗ്രാമിന് കീഴിൽ, ഇന്ത്യ എക്സിം ബാങ്കും എസ്ഐഡിബിഐയും 40 കോടി രൂപ വീതം നൽകും.
2021 ജൂലൈയിൽ സെബിയിൽ രജിസ്റ്റർ ചെയ്ത ഫണ്ടിന്റെ മൂലധനം 250 കോടി രൂപയാണ്.
കോവിഡ് മൂലം ഫണ്ട് ആരംഭിക്കുന്നത് വൈകിയതായി ധനമന്ത്രി പറഞ്ഞു.
കയറ്റുമതി വളർച്ചയുടെ ഒരു പുതിയ മാതൃക രൂപപ്പെടുത്താൻ ഫണ്ട് സഹായിക്കുമെന്നും ധനമന്ത്രി.
യുപിയിലെ 90 ദശലക്ഷം MSMEകൾക്ക് ഈ ഫണ്ട് വളരെ പ്രയോജനകരമാണെന്ന് യുപി MSME മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ്.
ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഭ്യന്തര രംഗത്ത് ഭാവിയിൽ മുൻപന്തിയിലെത്താൻ കമ്പനികളെ സഹായിക്കും.
നിർമാണ, സേവന മേഖലകളിലെ കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളിൽ ഇക്വിറ്റി, ഇക്വിറ്റി പോലുള്ള ഉൽപ്പന്നങ്ങൾ എന്നിവ വഴി ഫണ്ട് നിക്ഷേപിക്കും.