ഇന്ത്യയിൽ നാല് വാഹന വേരിയന്റുകൾ ഇറക്കുമതി ചെയ്യുന്നതിനോ നിർമിക്കുന്നതിനോ ടെസ്‌ലക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി
ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ വെബ്‌സൈറ്റ് അനുസരിച്ച് 4 ടെസ്‌ല മോഡലുകൾ സർട്ടിഫൈ ചെയ്തതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു
Model 3, Model Y വേരിയന്റുകളാകും ഈ മോഡലുകളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്
എമിഷൻ, സേഫ്റ്റി ഇവയിൽ വാഹനം ഇന്ത്യൻ വിപണിയിലെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതാണെന്ന് ടെസ്റ്റുകൾ ഉറപ്പുവരുത്തുന്നു
അംഗീകാരം ലഭിച്ചുവെങ്കിലും ഇന്ത്യൻ നിരത്തുകളിലേക്ക് ടെസ്‌ല EV എന്നെത്തുമെന്നത് വ്യക്തമായിട്ടില്ല
ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ ഭാഗങ്ങളുടെയും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ടെസ്‌ല ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു
കഴിഞ്ഞ വർഷം കമ്പനി ടെസ്‌ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ബംഗലുരുവിൽ സ്ഥാപിച്ചിരുന്നു
രാജ്യത്ത് വാർഷിക കാർ വിൽപ്പനയുടെ 1% മാത്രമാണ് EV- കൾ എന്നതിനാൽ വിലയേറിയ ടെസ്‌ലയുടെ വിപണി പ്രവേശം ചെലവേറിയതാണ്
EV പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പോരായ്മ മറികടക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു
അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററികൾക്കായി PLI സ്കീമും കേന്ദ്രം രൂപീകരിച്ചു
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിന് FAME പദ്ധതിയുടെ രണ്ടാം ഘട്ടം 2024 മാർച്ച് 31 വരെ സർക്കാർ നീട്ടിയിട്ടുണ്ട്
Related Posts
Add A Comment