Syska LEDയിൽ രാകേഷ് ജുൻജുൻവാലയുടെ Rare Enterprises നിക്ഷേപം നടത്തി.
Syska LED Lights പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപിക്കുന്നതായി Rare Enterprises അറിയിച്ചു.
Uttamchandani ഫാമിലി പ്രമോട്ട് ചെയ്യുന്നതാണ് Syska ഗ്രൂപ്പ്.
നിക്ഷേപ നിബന്ധന അനുസരിച്ച് നിക്ഷേപത്തിലെ 15% ഫണ്ടും വിന്യസിച്ചതായി കമ്പനി.
വരുന്ന രണ്ടു മാസങ്ങൾക്കുളളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.
പേഴ്സണൽ കെയർ അപ്ലെയൻസസ്, മൊബൈൽ ആക്‌സസറികൾ, ഹോം അപ്ലയൻസസ് തുടങ്ങി സിസ്കക്ക് വിവിധ സംരംഭങ്ങളാണുളളത്.
സിസ്കയെ വളർച്ചയുടെ അടുത്ത അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനായുളള പങ്കാളിത്തമാണിതെന്ന് രാകേഷ് ജുൻജുൻവാല.
രാകേഷ് ജുൻജുൻവാലയുമായുളള പങ്കാളിത്തം ദീർഘകാലാടിസ്ഥാനത്തിൽ സിസ്കക്ക് ഗുണമാകുമെന്ന് സിസ്ക ഗ്രൂപ്പ് ഡയറക്ടർ Govind Uttamchandani.
ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക്കൽ ഗുഡ്സ് ഇൻഡസ്ട്രിയിൽ അതിവേഗ വളർച്ചയാണ് സിസ്ക നേടിയത്.
തുടർച്ചയായ വൈവിധ്യവത്കരണവും ഇന്നവേഷനും കമ്പനിയെ മുൻനിര ഇലക്ട്രിക്കൽ ഗുഡ്സ് കമ്പനികളിലൊന്നായി മാറ്റി.
ഇന്ത്യൻ വിപണിയിലെ ലിസ്റ്റ് ചെയ്തതും ചെയ്യപ്പെടാത്തതുമായ നിരവധി കമ്പനികളിൽ Rare Enterprises നു നിക്ഷേപമുണ്ട്.