Clootrack നേടിയത് 4Mn ഡോളർ, ലക്ഷ്യമിടുന്നത് വിപണി വിപുലീകരണം

കസ്റ്റമർ എക്സ്പീരിയൻസ് അനലിറ്റിക്സ് പ്ലാറ്റ്ഫോം Clootrack 4 മില്യൺ ഡോളർ ഫണ്ടിംഗ് നേടി
മലയാളിയായ ഷമീൽ അബ്ദുളള, സുഹൃത്ത് ബെംഗളൂരു സ്വദേശി സുബ്ബകൃഷ്ണ റാവുവുമായി 2017ൽ തുടങ്ങിയ സ്റ്റാർട്ടപ്പാണ് ക്ലൂട്രാക്ക്
Inventus Capital നയിച്ച സീരീസ് A റൗണ്ടിൽ Unicorn India Ventures, ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ് വർക്ക് ഫണ്ട് എന്നിവ പങ്കെടുത്തു
സീരീസ് A റൗണ്ട് കഴിഞ്ഞപ്പോൾ ക്ലൂട്രാക്ക് ബാഹ്യ നിക്ഷേപകരിൽ നിന്ന് മൊത്തം 4.6 മില്യൺ ഡോളർ സമാഹരിച്ചു
2019 ൽ സ്റ്റാർട്ടപ്പ് ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ് വർക്ക് ഫണ്ടിൽ നിന്ന് 500 മില്യൺ ഡോളർ സീഡ് ഫണ്ട് സമാഹരിച്ചിരുന്നു
AI യുടെ സഹായത്തോടെ മികച്ച ഉപഭോക്തൃ അനുഭവ വിശകലനമാണ് ക്ലൂട്രാക്ക് കമ്പനികൾക്ക് നൽകുന്നത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  പ്രയോജനപ്പെടുത്തി ഉപഭോക്തൃ പ്രശ്നങ്ങൾ പരിഹരിക്കാനും ബിസിനസ്സ് വളരാനും സഹായിക്കുന്നു
അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് കമ്പനിയുടെ വിപണി
പ്രോഡക്ട് ഡവലപ്മെന്റ്, യുഎസിലെ വിപണി വിപുലീകരണം, പുതിയ നിയമനം ഇവയ്ക്ക്  ഫണ്ട് ഉപയോഗിക്കുമെന്ന് CEO ഷമീൽ അബ്ദുളള
ആഗോളതലത്തിൽ 150ഓളം ക്ലയന്റുകളുളള ക്ലൂട്രാക്ക് ഈ വർഷാവസാനത്തോടെ 500 ക്ലയന്റ് ലക്ഷ്യമിടുന്നു
2012ൽ  Kode Blink Tech Apps LLP, എന്ന മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ് സ്റ്റാർട്ടപ്പും ഷമീൽ അബ്ദുളള സ്ഥാപിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version