ഗ്ലോബൽ ലീഡർ റേറ്റിംഗിൽ 13 ലോക നേതാക്കളെ പിന്തളളി മുന്നിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ Morning Consult നടത്തിയ സർവ്വേയിൽ അംഗീകാരത്തിൽ നരേന്ദ്രമോദി ഒന്നാമത്
13 ലോകനേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദിയുടെ അപ്രൂവൽ റേറ്റിംഗ് 70 ശതമാനമാണ്
അമേരിക്കൻ പ്രസിഡന്റ് Joe Biden, ജർമ്മൻ ചാൻസലർ Angela Merkel, ഓസ്‌ട്രേലിയൻ PM, Scott Morrison, കാനഡ PM ജസ്റ്റിൻ ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരെ പിന്തള്ളി
സെപ്റ്റംബർ 2 ന് അപ്ഡേറ്റ് ചെയ്ത സർവേയുടെ ഏറ്റവും പുതിയ റേറ്റിംഗിലാണ് നരേന്ദ്രമോദി മുന്നിലെത്തിയത്
ഇന്ത്യയിൽ നിന്ന് ഏകദേശം 2,126 മുതിർന്ന ആളുകളാണ് റേറ്റിംഗ് സർവ്വേയിൽ പങ്കെടുത്തത്
മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്
നരേന്ദ്രമോദിയുടെ ഡിസ്അപ്രൂവൽ റേറ്റിംഗും പട്ടികയിലുളളവരെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്-25ശതമാനം
റേറ്റിംഗ് ഗ്രാഫിൽ 2021 മെയ് മാസത്തിൽ രാജ്യം കോവിഡ് രണ്ടാം തരംഗം നേരിട്ടപ്പോൾ ഡിസ്അപ്രൂവൽ റേറ്റിംഗ് ഉയർന്ന നിലയിലായിരുന്നു
ജൂണിൽ നരേന്ദ്രമോദിയുടെ അപ്രൂവൽ റേറ്റിംഗ് 66 ശതമാനം ആയിരുന്നു
ആഴ്ച തോറുമുളള സർവേയുടെ അടിസ്ഥാനത്തിലാണ് അപ്രൂവൽ റേറ്റിംഗ് മാറുന്നത്