ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ്
ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ്
പരിഷ്കരിച്ച പദ്ധതി പ്രകാരം അഞ്ച് വർഷ കാലയളവിൽ ഓട്ടോ കമ്പനികൾക്ക് ഏകദേശം 25,000 കോടി രൂപ ഇൻസെന്റിവ് നൽകും
ഗ്യാസോലിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ഓട്ടോ, പാർട്ട്സ് നിർമ്മാതാക്കൾക്കു ഏകദേശം 8 ബില്യൺ ഡോളർ ആയിരുന്നു ആദ്യ പദ്ധതി
കമ്പനികൾക്ക് ഇലക്ട്രിക്- ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ പദ്ധതി പുനർനിർമ്മിച്ചത്
ആഗോള നിർമ്മാതാക്കളെ ആകർഷിക്കുന്നതിനുള്ള 27 ബില്യൺ ഡോളർ പദ്ധതിയുടെ ഭാഗമായ ഈ സ്കീമിന്റെ വിശദാംശങ്ങൾ വൈകാതെ സർക്കാർ അവതരിപ്പിക്കും
പുതുക്കിയ സ്കീമിന് കീഴിൽ, യോഗ്യതയുള്ള കമ്പനികൾക്ക് EV- കൾക്കും ഹൈഡ്രജൻ ഫ്യുവൽ സെൽ കാറുകൾക്കും വിറ്റുവരവിന്റെ 10% -20% വരെ തുല്യമായ ക്യാഷ്ബാക്ക് ലഭിച്ചേക്കും
പേയ്മെന്റുകൾക്ക് യോഗ്യത നേടുന്നതിന് കാർ നിർമ്മാതാക്കൾ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 272 മില്യൺ ഡോളർ നിക്ഷേപിക്കണം
ഓട്ടോ പാർട്സ് നിർമ്മാതാക്കൾക്ക് കംപോണന്റ്സ് നിർമ്മിക്കുന്നതിനും സെൻസറുകളും റഡാറുകളും പോലുള്ള മറ്റ് നൂതന ടെക്നോളജികളിൽ നിക്ഷേപിക്കുന്നതിനും ഇൻസെന്റിവ് ലഭിക്കും
ക്ലീൻ ടെക്നോളജി വാഹനങ്ങളിലൂടെ എണ്ണ ഉപഭോഗം കുറയ്ക്കാനും മലിനീകരണം ഒഴിവാക്കാനും സർക്കാർ പദ്ധതിയിടുന്നു
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര & മഹീന്ദ്ര, മോട്ടോർ-ബൈക്ക് കമ്പനികളായ TVS മോട്ടോർ, ഹീറോ മോട്ടോകോർപ് എന്നിവയെല്ലാം EV നിർമാണ
രംഗത്തുണ്ട്
വിപണി അനുകൂലമല്ലാത്തതിനാൽ മാരുതി സുസുക്കിക്ക് നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്