മാലിദ്വീപ് വികസന മാതൃകയിൽ മുഖം മാറ്റുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന ലക്ഷദ്വീപിൽ അത്യാഡംബര കടൽ സുഖവാസകേന്ദ്രങ്ങൾ വൻകിട റിസോർട്ട് ഗ്രൂപ്പുകൾ നിർമിക്കും. ലക്ഷദ്വീപ് ഇക്കോ ടൂറിസം വികസന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.  പദ്ധതി ദ്വീപുകളുടെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാകുമെന്ന് ലക്ഷദ്വീപ് ഭരണകൂടം പറയുന്നു. Kadmat, Suheli, Minicoy ദ്വീപുകളിൽ 370ഓളം വാട്ടർ വില്ലകളും ബീച്ച് വില്ലകളും വികസിപ്പിക്കാനാണ് പദ്ധതി. സെപ്റ്റംബർ 17 നാണ് ഇക്കോ ടൂറിസം പദ്ധതികൾക്കുള്ള ബിഡ് അവസാനിക്കുക.
കഴിഞ്ഞ ദിവസം നടന്ന നിക്ഷേപക സമ്മേളനത്തിൽ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് Taj Hotels, Radisson, Oberoi, ITC Hotels, CGH Earth  എന്നിവയുൾപ്പെടെ 16 പ്രമുഖ ഗ്രൂപ്പുകൾ പങ്കെടുത്തു. വിജയികളാകുന്ന ഗ്രൂപ്പുകൾക്ക് നിർമാണത്തിന് മൂന്ന് വർഷവും പദ്ധതികളുടെ പ്രവർത്തനത്തിനും പരിപാലനത്തിനും 72 വർഷവും ലഭിക്കും.
ടൂറിസം വികസനത്തിലൂടെ സമുദ്ര സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിതി ആയോഗിന്റെ കീഴിൽ പരിസ്ഥിതി ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ലക്ഷദ്വീപ് കളക്ടർ S Asker Ali പറഞ്ഞു. ദുർബലമായ പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ സംരക്ഷണവും ദ്വീപ് നിവാസികളുടെ ഉപജീവന സാധ്യതകൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ പാരിസ്ഥിതിക ടൂറിസം പദ്ധതികളിൽ ഒരു ശാസ്ത്രീയ സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് CEO അമിതാഭ് കാന്ത് പറഞ്ഞു.
ദ്വീപ്സമൂഹത്തെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ അടിസ്ഥാനത്തിൽ പദ്ധതികൾ വികസിപ്പിക്കും. മിനിക്കോയിയിൽ 150 കടലോര വസതികൾ 319 കോടി ചിലവിൽ നിർമിക്കും. സുഹേലിയിലും കട്മത്തും  110 സുഖവാസകേന്ദ്രങ്ങൾ  വീതം യഥാക്രമം 247, 240 കോടി രൂപ ചിലവിൽ നിർമിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

 
 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version