ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് പച്ചക്കൊടി. 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. മൂന്നര ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന കരാറിന് പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (DAC) അംഗീകാരം നൽകിയിരിക്കുന്നത്.
88 ഒറ്റ സീറ്റ് വിമാനങ്ങളും 26 ഇരട്ട സീറ്റ് വിമാനങ്ങളുമാണ് കരാറിൽ ഉൾപ്പെടുന്നത്. സ്കാൽപ് മിസൈലുകൾ ഘടിപ്പിച്ച 18 റഫാൽ വിമാനങ്ങൾ ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ നേരിട്ടാണ് നിർമാണം. ബാക്കി 96 വിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തത്തോടെ നിർമിക്കും.
പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) അന്തിമ അംഗീകാരം നൽകിയ ശേഷമായിരിക്കും കരാർ ഔദ്യോഗികമാകുക. ഇതിനൊപ്പം നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങളുടെ ഓർഡറും അനുവദിച്ചിട്ടുണ്ട്. ബോയിങ് നിർമിക്കുന്ന P-8I ദീർഘദൂര നിരീക്ഷണ വിമാനങ്ങൾ ആറെണ്ണം കൂടി നാവികസേനയ്ക്ക് വാങ്ങാനും അനുമതി ലഭിച്ചു.
ആകെ 3.6 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന പ്രതിരോധ പദ്ധതികൾക്കാണ് പ്രതിരോധ മന്ത്രാലയം ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധശേഷി വർധിപ്പിക്കുന്ന കരാർ ഫ്രാൻസുമായുള്ള പ്രതിരോധ സഹകരണത്തിന്റെ പുതിയ അധ്യായമായും വിലയിരുത്തപ്പെടുന്നു.
India’s Defence Ministry has approved the historic ₹3.6 lakh crore procurement of 114 Rafale fighter jets. Learn how the ‘Make in India’ initiative will see 96 of these advanced 4.5-gen aircraft manufactured domestically to bolster the IAF’s combat power
