4G വിന്യാസത്തിന് ബിഎസ്എൻഎല്ലിന്റെ പങ്കാളിയാകാൻ TCS നെ പരിഗണിക്കുന്നു
ടാറ്റ കൺസൾട്ടൻസി സർവീസസ് ഇന്ത്യയിലെ ആദ്യ തദ്ദേശീയ 4G നെറ്റ്‌വർക്ക് വിന്യാസത്തിൽ പങ്കാളിയാകുമെന്ന് റിപ്പോർട്ട്
ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റും ബിഎസ്എൻഎല്ലും തമ്മിൽ നടത്തിയ ചർച്ചയിൽ TCS ന്റെ പേര് നിർദ്ദേശിക്കപ്പെട്ടു
എതിരാളികളായ Tech Mahindra, HFCL, L&T എന്നിവയുൾപ്പെടെയുളളവ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
പരാജയപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ പരീക്ഷണങ്ങൾ പ്രായോഗികമല്ലെന്ന് കമ്പനികൾ BSNLനെ അറിയിച്ചു
TCS,Centre for Development of Telematics,Tejas Networks എന്നിവയുടെ കൺസോർഷ്യം സുഗമവും മികച്ചതുമായ ട്രയൽ റൺ റിപ്പോർട്ട് ചെയ്തതായി ടെലികോം ഉദ്യോഗസ്ഥർ അറിയിച്ചു
TCS, C-DoT, തേജസ് എന്നിവ ഈയിടെ ചണ്ഡിഗഡിൽ കോർ ടെസ്റ്റിംഗിനായി നെറ്റ്‌വർക്ക് വിന്യസിച്ചു
നവംബർ 30 നകം ആദ്യ പ്രൂഫ് ഓഫ് കൺസെപ്റ്റ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു
ട്രയലിന്റെ ഭാഗമായി റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് ആരംഭിച്ചതായും ടെലികോം വൃത്തങ്ങൾ പറഞ്ഞു
അഞ്ച് സ്ഥാപനങ്ങളിൽ ഒന്നാണ് TCS എന്നും അന്തിമതീരുമാനം ഗവൺമെന്റ് സ്വീകരിച്ചിട്ടില്ലെന്നും BSNL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ Pravin Kumar Purwar പറഞ്ഞു
നേരത്തെ, ചൈനീസ് കമ്പനികളായ Huawei, ZTE എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ സുരക്ഷയും രാഷ്ട്രീയ ആശങ്കകളും കാരണം ഉപേക്ഷിച്ചിരുന്നു
4 G സേവനങ്ങൾക്കായി 57,000 സൈറ്റുകൾക്കായി ഉപകരണങ്ങൾ വാങ്ങാൻ BSNL പദ്ധതിയിടുന്നു
Related Posts
Add A Comment