കാർഷിക മാലിന്യത്തിൽ നിന്ന് ഒരു വീട് | Bio Bricks | Bio-Bricks Based Building | IIT Hyderabad

ഇന്ത്യയിൽ വിളവെടുപ്പ് കാലം കഴിഞ്ഞാൽ  കാർ‌ഷിക മാലിന്യങ്ങൾ കത്തിക്കുന്നത് വലിയ തോതിൽ മലിനീകരണമുണ്ടാക്കുന്നു.എന്നാൽ ആ മാലിന്യങ്ങൾ കൊണ്ട് കെട്ടിട നിർമാണം സാധ്യമായാലോ? ഇന്ത്യയിൽ ആദ്യമായി Bio-Bricks Based Building, നിർമ്മിച്ച്   IIT Hyderabad. പേറ്റന്റ് നേടിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, കാർഷിക മാലിന്യങ്ങൾ സുസ്ഥിര വസ്തുക്കളാക്കി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ കെട്ടിടങ്ങളാക്കി മാറ്റുന്നു.

ഇഷ്ടിക നിർമാണത്തിനുളള അസംസ്കൃത വസ്തുക്കളുടെ അഭാവം, ഫലഭൂയിഷ്ഠമായ മണ്ണില്ലാത്തതും , വായു മലിനീകരണവുമാണ് പുതിയ കണ്ടുപിടുത്തത്തിന് കാരണമായത്. PhD സ്കോളറായ Priyabrata Rautray, പ്രൊഫ. ദീപക് ജോൺ മാത്യുവിന്റെ കീഴിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ബയോ ബ്രിക്സ്. മെറ്റീരിയലിന്റെ ശക്തിയും വൈവിധ്യവും പ്രകടിപ്പിക്കാനുള്ള ബിൽഡ് (Bold Unique Idea Lead Development) പദ്ധതിയുടെ  ഭാഗമായിട്ടാണ് IIT ഹൈദരാബാദിന്റെ സ്ഥലത്ത് ഗാർഡ് ക്യാബിന്റെ മാതൃക രൂപകൽപ്പന ചെയ്ത് നിർമിച്ചത്.

മെറ്റൽ ചട്ടക്കൂടിന്റെ പിന്തുണയോടെ ബയോ-ബ്രിക്ക് മെറ്റീരിയലിലാണ് ഈ സാമ്പിൾ കെട്ടിടം നിർമ്മിച്ചത്. ചൂട്  കുറയ്ക്കാൻ പിവിസി ഷീറ്റുകൾക്ക് മുകളിൽ ബയോ-ബ്രിക്സ് മെറ്റീരിയൽ കൊണ്ടാണ് മേൽക്കൂരയുടെ ഘടന .  ബയോ ബ്രിക്സ് മഴയിൽ നിന്ന് സംരക്ഷിക്കാൻ സിമന്റ് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്. മേൽക്കൂരയിലും മതിൽ പാനലിംഗിലും ഉപയോഗിക്കുമ്പോൾ, 5 മുതൽ 6 ഡിഗ്രി വരെ ചൂട് കുറയ്ക്കും. വേനൽക്കാലത്തും ശൈത്യകാലത്തും സുഖപ്രദമായ അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കും.

അഗ്രോവേസ്റ്റ് ജൈവ-ഇഷ്ടികകൾ തികച്ചും ലാഭകരമാണ്. കർഷകർക്ക് ഈ മെറ്റീരിയൽ സൈറ്റിൽ ഉണ്ടാക്കാം. . ചുടുകട്ടകളുമായി  താരതമ്യപ്പെടുത്തുമ്പോൾ, വൻതോതിൽ ഉൽപാദിപ്പിപ്പിച്ചാൽ ബയോ-ബ്രിക്സ്  ഒരെണ്ണത്തിന് ഏകദേശം 2-3 രൂപ വിലവരും. ഒരു ബദൽ കെട്ടിടസാമഗ്രി സൃഷ്ടിക്കാനും താഴെത്തട്ടിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബയോബ്രിക്സിന് കഴിയും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version