വിജയിക്കാൻ സ്റ്റാർട്ടപ്പുകൾ എന്തു ചെയ്യണം?, Kerala Startup Mission CEO,  John M Thomas

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ,  ജോൺ എം തോമസ്  ചാനൽ ഐആം ഡോട്ട് കോമിനോട് സംസാരിക്കുന്നു

കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ചും പുതിയ പ്രതീക്ഷകളും

കേരളത്തിൽ ആകെ മൊത്തം 30,000 പ്രൊഫഷണലുകൾ വർക്ക് ചെയ്യുന്നു. ഈ മൂവായിരത്തോളം സ്റ്റാർട്ടപ്പുകളിൽ ഏകദേശം 3 ലക്ഷം പ്രൊഫഷണലുകൾ വർക്ക് ചെയ്യുന്നു. ഈ ഒരു ഇക്കോസിസ്റ്റത്തെ ജോലികളുടെ എണ്ണത്തിലും സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും വിജയിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും അടുത്ത ലെവലിലേക്ക് എത്തിക്കുക. ഒരു സ്റ്റാർട്ടപ്പ് ആയിരിക്കുക എന്നതല്ല നമ്മൾ ഉദ്ദേശിക്കുന്നത്. നമ്മുടെ ലക്ഷ്യം കേരളത്തിലെ ഓരോ സ്റ്റാർട്ടപ്പുകളും വളർന്ന് വലുതായി ഒരു യൂണികോണും അതിനു ശേഷം ഒരു വലിയ കോർപറേഷനും ആകണമെന്നുളളതാണ്. ഈ തുടങ്ങുന്ന സ്റ്റാർട്ടപ്പുകളുടെ സക്സസ് റേഷ്യോ എങ്ങനെ ഇമ്പ്രൂവ് ചെയ്യാം, സസ്റ്റയിനബിലിറ്റി റേഷ്യോ എങ്ങനെ ഇമ്പ്രൂവ് എന്നതും ഒരു സിഇഒ എന്ന നിലയിൽ പ്രധാന ഉത്തരവാദിത്തമായി കാണുന്നു.


കേരള ഗവൺമെന്റ് വളരെയധികം പണം സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. അത് പബ്ലിക് എക്സ്പെൻഡിച്ചർ ആണ്. അത് എങ്ങനെ എഫിഷ്യന്റായിട്ടും ഏറ്റവുമധികം വാല്യു സ്റ്റേറ്റിന് ലോങ് ടേമിലും ഷോർട്ട് ടേമിലും തരുന്ന രീതിയിൽ യൂട്ടിലൈസ് ചെയ്യുകയെന്നതാണ് ഫോക്കസ് പോയിന്റ്. 


സ്റ്റാർട്ടപ്പുകളുടെ സക്സസ് മന്ത്ര എന്താണ്? എങ്ങനെ ആണ് ഒരു സ്റ്റാർട്ടപ്പ് സക്സസ് ആകുന്നത്?

ഏതൊരു ഓർഗനൈസേഷനും വിജയിക്കുവാനുളള ഇൻഗ്രീഡിയന്റ്സ് എന്ന് പറയുന്നത് സ്ട്രാറ്റജി നന്നായിരിക്കണം, എക്സിക്യൂഷൻ എക്സലന്റായിരിക്കണം. അതിന് പല കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു സ്റ്റാർട്ടപ്പ് ഏത് മേഖലയിലാണ് പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്? ഏത് ടെക്നോളജിയിലാണ് പ്രവർത്തിക്കുവാൻ തീരുമാനിക്കുന്നത്? എന്ത് പ്രശ്നങ്ങളാണത് പരിഹരിക്കാൻ തീരുമാനിക്കുന്നത്? ഏത് യൂസ് കീസസ് ആണത് സോൾവ് ചെയ്യാൻ ശ്രമിക്കുന്നത്? അത് കറക്ടായിട്ട് നല്ല ഒരു സെക്ടർ, നല്ല ഒരു പ്രോബ്ലം, അതായത് പലപ്പോഴും പറയും, If you have a million dollar problem it is a million dollar opportunity, If you have a billion dollar problem it is a  billion dollar opportunity. അങ്ങനെ ഒരു സൈസബിൾ ആയിട്ടുളള പ്രോബ്ലം സോൾവ് ചെയ്യാൻ വേണ്ടി കണ്ടുപിടിക്കുക. അത് സ്ട്രാറ്റജിയുടെ ഭാഗമാണ്. അതോടൊപ്പം തന്നെ അതിന് എത്ര നല്ല ഒരു  സൊല്യൂഷൻ നമ്മൾ കണ്ടുപിടിക്കുന്നു, എന്ത് ടെക്നോളജി ഉപയോഗിച്ച് സോൾവ് ചെയ്യുന്നു, അതിനെ എങ്ങനെ സോൾവ് ചെയ്യുന്നു എന്നതും സ്ട്രാറ്റജിക് ആയിട്ടുളള കാര്യമാണ്. അതിന് ശേഷം അത് എത്ര നന്നായിട്ട് ആ ഒരു അപ്രോച്ചിനെ, ഒരു സൊല്യൂഷൻ ആർക്കിടെക്ചർ ഉണ്ടാക്കി കഴിഞ്ഞാൽ എത്ര നന്നായി എക്സിക്യൂട്ട് ചെയ്യാൻ പറ്റുമെന്നതുളളത് വളരെ Tactical ആയിട്ടുളള കാര്യമാണ്. ഇതിന്റെ എല്ലാത്തിലുമുളള എക്സലൻസ്, അതായത് ഡെലിവറി എക്സലൻസ്, “Conceptualizing Excellence when it comes to Strategy, delivery excellence when it comes to execution” ഇതെല്ലാം ഒരു സ്റ്റാർട്ടപ്പിനെ സക്സസ്ഫുൾ ആക്കുന്ന ഘടകങ്ങളാണ്. 

എന്താണ് സ്റ്റാർട്ടപ്പുകൾ ഫോക്കസ് ചെയ്യേണ്ട ഏരിയ?

രണ്ടു രീതിയിലാണ് അതിനെ കുറിച്ച് ചിന്തിക്കേണ്ടത്. ഒന്ന് കോർ ടെക്നോളജി ഏരിയ. AI, ബിഗ് ഡാറ്റ, ക്ലൗഡ് തുടങ്ങിയ മേഖലകൾ. സാധാരണ ഗതിയിൽ എപ്പോഴും ഒരു സെറ്റ് ഓഫ് ടെക്നോളജീസ് ആയിരിക്കും ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ആയിട്ട് നിൽക്കുന്നത്. അത് തനതായ പ്രത്യേകതകൾ കൊണ്ടാണ്. ഇപ്പോൾ ക്ലൗഡ് എന്ന് പറയുന്നത് വലിയൊരു റവല്യൂഷനാണ്. പണ്ട് സെർവറുകളും ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചറും നെറ്റ് വർക്കും ഒക്കെ വച്ചിരുന്ന കാര്യങ്ങൾ ഫുളളി വിർച്വലൈസ് ചെയ്ത് ഇന്റർനെറ്റിൽ ഹോസ്റ്റ് ചെയ്യുന്ന ഒരു മെക്കാനിസമാണ് ക്ലൗഡ്. അതിനെ വളരെ വലിയ അഡ്വാന്റേജസ് ഉണ്ട്. കോസ്റ്റ് അ‍ഡ്വാന്റേജസ് ഉണ്ട്. അതുകൊണ്ട് ചെയ്യാൻ‌ പറ്റുന്ന കാര്യങ്ങൾക്ക് സാധ്യതകൾ വളരെ വിപുലമാണ്, കൺവെൻഷണൽ ആയിട്ടുളള ടെക്നോളജീസിനെ  വച്ച് നോക്കുമ്പോൾ. മാത്രമല്ല ഒരു കുതിച്ചുചാട്ടമാണ്. പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകളെ സംബന്ധിച്ചിടത്തോളം, അവർക്കൊരു എക്സിസ്റ്റിങ്ങ് ഇൻഫ്രാസ്ട്രക്ചർ ഇല്ല. ഫ്രഷായിട്ട് തുടങ്ങാനുളള ഒരു ഓപ്പർച്യൂണിറ്റി ആണ്. അങ്ങനെ വരുമ്പോൾ ഏറ്റവും പുതിയതിൽ തുടങ്ങുന്നത് കൊണ്ട് തനതായ ചില കോസ്റ്റ് അഡ്വാന്റേജസും കേപ്പബിലിറ്റി അഡ്വാന്റേജസും ഉണ്ട്. ചിലവ് വച്ച് നോക്കുകയാണെങ്കിലും അതുകൊണ്ട് എന്ത് സാധ്യതകൾ വച്ച് നോക്കുകയാണെങ്കിലും കൂടുതൽ സാധ്യതകളുണ്ടാകും ഇതുപോലെ ഫ്യൂച്ചറിസ്റ്റിക് ആയിട്ടുളള ടെക്നോളജി യൂസ് ചെയ്യുമ്പോൾ. മാത്രമല്ല അവർക്ക് എക്സിസ്റ്റിംഗ് ആയിട്ടുളള ഇൻവെസ്റ്റ്മെന്റ് ഇല്ല. അതായത് ലെഗസി ടെക്നോളജിയിൽ സ്റ്റാർട്ടപ്പുകൾക്ക് ഇൻവെസ്റ്റ്മെന്റ്സ് ഒന്നും ഇല്ല കാര്യമായിട്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് കുതിച്ചുചാട്ടത്തിനുളള ഒരു ഓപ്പർച്യൂണിറ്റി കൂടിയാണ്. എക്സിസ്റ്റിംഗ് ആയിട്ടുളള ഒരു കമ്പനി കണ്ടമാനം പണം ഈ പഴയ ലെഗസി ആയിട്ടുളള ടെക്നോളജിസീൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റാർട്ടപ്പിന് അങ്ങനെ ഉളള നഷ്ടങ്ങളൊന്നുമില്ല, അപ്പോൾ അവർക്ക് ഏറ്റവും ബെസ്റ്റ്, ഏറ്റവും ലേറ്റസ്റ്റ്, അഡോപ്റ്റ് ചെയ്യുന്നത് ഒരു വലിയ സാധ്യതയാണ്, അത് ഉപയോഗിക്കണമെന്ന് തന്നെയാണ് ഞാൻ പറയുക.

രണ്ടാമത്തേത്, ടെക്നോളജി ആസ്പെക്റ്റ് കവർ ചെയ്ത് കഴിഞ്ഞാൽ പിന്നെ അടുത്തത് ഞാൻ ഏത് സെഗ്മെന്റിൽ, ഏത്ബിസിനസിൽ ഫോക്കസ് ചെയ്യുന്നു എന്നുളളത്. അതിന് കാലികമായിട്ടുളള മാറ്റങ്ങൾ വരാം. കോവിഡിന് മുമ്പ് വളരെ കൂടുതൽ പറഞ്ഞു കേട്ടിരുന്നതാണ് ഫിൻടെക് തുടങ്ങിയ സാധനങ്ങൾ, ബാങ്കിംഗ് ഈസ് ആൻ എവർഗ്രീൻ ഇൻഡസ്ട്രി എന്ന് പറയും. അത് എല്ലാക്കാലത്തും ബാങ്കിങ്ങിന് ബാങ്കിങ്ങിന്റേതായ സാധ്യതകളുണ്ട്. ഒരു സമയത്ത് ഇക്കോണമി ബൂം ചെയ്യുമ്പോൾ ഡിപ്പോസിറ്റ്സിലായിരിക്കും ബൂം വരിക. പക്ഷേ ഇക്കോണമി കുറച്ചു കൂടെ ഒരു ഗ്രോത്തിന്റെ ഘട്ടത്തിലെത്തുമ്പോൾ ചിലപ്പോൾ ലോൺസിലായിരിക്കും ബൂം വരിക. അത് മാറി മറിഞ്ഞു വരും. പക്ഷേ കോവിഡിന് മുമ്പ് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്ന മേഖലകൾ പെട്ടെന്ന് പൊങ്ങിവന്നു. ഇപ്പോൾ ഹെൽത്ത്ടെക് ഈസ് എ ഗുഡ് എക്സാമ്പിൾ. അതുപോലെ തന്നെ എജ്യുക്കേഷൻ ടെക് ഈസ് എ ഗുഡ് എക്സാമ്പിൾ. ഇതൊന്നും ഇത്ര പെട്ടെന്ന് ഡിജിറ്റൈസ് ആകുമെന്നോ ഇത്ര പുതിയ സാധ്യതകൾ ഉയർന്ന് വരുമെന്നോ നമ്മളാരും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ്. അപ്പോൾ സമൂഹത്തിൽ മാറ്റങ്ങൾ വരുമ്പോൾ, ഇങ്ങനെ വലിയ വലിയ വെല്ലുവിളികൾ വരുമ്പോൾ ചില പുതിയ സെഗ്മെന്റുകൾ ഉയർന്ന് വരും. അപ്പോൾ അത് സ്റ്റാർട്ടപ്പുകൾക്ക് വീണ്ടുമൊരു ഓപ്പർച്യൂണിറ്റിയാണ്.  എക്സിസ്റ്റിംഗ് കമ്പനികളെ സംബന്ധിച്ച് അവർ ചില ഡൊമൈനുകളിൽ എക്സ്പേർട്ടീസ് ഓൾറെഡി എസ്റ്റാബ്ലിഷ് ചെയ്തതാണ്. സ്റ്റാർട്ടപ്പുകൾക്ക് ഈ ബാഗേജുകൾ ഒന്നുമില്ല അപ്പോൾ അവർക്ക് ഓരോ കാലത്തിന്റെ സാധ്യതകൾ അതേപടി ഉപയോഗിക്കാനുളള ഒരു ഓപ്പർച്യൂണിറ്റി ആണ് തുറന്ന് കിട്ടുന്നത്. ഒരു കാലഘട്ടം മുന്നോട്ട് വയ്ക്കുന്നത് എജ്യുക്കേഷൻ ടെക്കിലുളള സാധ്യതകളാണെങ്കിൽ അത് മുതലെടുക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പക്ഷേ സ്ട്രാറ്റജിക് ആയിട്ട് അങ്ങനെ ചിന്തിക്കുമ്പോൾ ഏത് സെഗ്മെന്റ്സ് ഏത് യൂസ് കീസ് തിരഞ്ഞെടുക്കണമെന്ന് ചിന്തിക്കുമ്പോൾ തീരെ ഷോർട്ട് ടേം ഫോക്കസ് ആയി പോകാൻ പാടില്ല. ഇതിന്റെ ഒരു വരുന്ന അഞ്ചു വർഷത്തേക്ക്, അല്ലെങ്കിൽ വരുന്ന ഒരു പത്ത് വർഷത്തേക്കുളള സാധ്യതകളും കൂടി മുന്നിൽ കണ്ടുകൊണ്ട് തന്നെ വേണം സ്റ്റാർട്ടപ്പുകൾ അങ്ങനെ ഒരു തീരുമാനമെടുക്കാൻ.

കൂടുതൽ വനിത സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ എന്താണ് ചെയ്യാൻ സാധിക്കുക?

കേരളം കുറെയധികം കാര്യങ്ങൾ ഓൾറെഡി ചെയ്യുന്നുണ്ട്. കുടുംബശ്രീ പോലെയുളള ഇനിഷ്യേറ്റിവ്സ് വളരെ നല്ല രീതിയിൽ നടപ്പാക്കിയിട്ടുണ്ട്. അത് ചില പ്രത്യേക മേഖലകളിലാണെന്ന് മാത്രം. കുടുംബശ്രീ പോലെയുളള ഓർഗനൈസേഷന്റെ സാധ്യതകൾ പാർക്കുകളും മറ്റും വളരെ വ്യക്തമായിട്ട് ഉപയോഗിച്ചിട്ടുമുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ പാർക്ക് , ടെക്നോസിറ്റി, ടെക്നോപാർക്കിന്റെ ഭാഗമായ പാർക്കിലെ  ക്യാന്റീൻ തുടങ്ങി പല മേഖലകളും പ്രൊവൈഡ് ചെയ്യുന്നത് കുടുംബശ്രീ ആയിരിക്കും. അങ്ങനെ ചില ഇനിഷ്യേറ്റിവ്സ് പാർക്കിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നുണ്ട്. ഇനി സ്റ്റാർട്ടപ്പിനെ പറ്റി പറയുകയാണെങ്കിൽ,  കേരള സ്റ്റാർട്ടപ്പ് മിഷനെ പറ്റി പറയുകയാണെങ്കിൽ വളരെ ശക്തമായ വിമൻ പാർട്ടിസിപ്പേഷൻ പല മേഖലകളിലും ഉളള ഒരു ഓർഗനൈസേഷനാണ്. കുറെയധികം ഓൺട്രപ്രീനിയേഴ്സ് പുതിയ സ്റ്റാർട്ടപ്പുകളുമായിട്ട് മുന്നോട്ട് വരുന്നുണ്ട്. അതിൽ കുറെക്കൂടി വിപ്ലവകരമായിട്ട് മാറ്റം വരുത്തണമെങ്കിൽ സൊസൈറ്റിയുടെ കൂടി പിന്തുണയുണ്ടാകണം. വിമൻ സ്റ്റാർട്ടപ്പുകളോടും ഒക്കെ ഒരു പിന്തുണയുണ്ടാകണം. സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗത്തു നിന്നും കുറെ നല്ല കാര്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.  ഉദാഹരണത്തിന് വീ ടോക്ക് എന്ന് പറഞ്ഞ് വിമൻ ഓൺട്രപ്രീനിയേഴ്സിന്റെയും വിമൻ ലീഡേഴ്സിന്റെയും ടോക്കുകൾ ഓർഗനൈസ് ചെയ്യുന്നുണ്ട്. വിമൻ ഒൺലി ഹാക്കത്തോൺ ഓർഗനൈസ് ചെയ്യുന്നുണ്ട്. വിമൻ സ്പെസിഫിക് ആയിട്ടുളള ഇൻകുബേഷൻ, കൊഹോർട്ട്സ് , അതായത് സാധാരണ ഗതിയിൽ ഇൻ‌കുബേഷൻ ഒരു പ്രത്യേക മേഖലയിൽ വരുമ്പോൾ ഒരു ബാച്ചായിട്ടാണ് പോകുക, അങ്ങനെ വിമൻ ഒൺലി ബാച്ചുകൾ തുടങ്ങുന്നുണ്ട്. വിമൻ ഒൺലി ഗ്രാന്റ് സ്കീമുകൾ കൊണ്ടു വരുന്നുണ്ട്. അങ്ങനെ പല പല രീതിയിൽ സ്റ്റാർട്ടപ്പ് മിഷൻ പല സ്കീമുകൾ മുന്നോട്ട് വ്യ്ക്കുന്നുണ്ട്.  അത് വേണ്ടവിധം പ്രയോജനപ്പെടുത്തുവാനുളള ഉത്തരവാദിത്തം നമ്മുടെ നാട്ടിലെ ലേഡി ഓൺട്രപ്രീനിയേഴ്സിനുണ്ട് താനും. അപ്പോൾ അതിലേക്ക് കുറെക്കൂടി പബ്ലിസിറ്റിയൊക്കെ സ്റ്റാർട്ടപ്പ് മിഷൻ കൊടുക്കും. അവരെ കുറെക്കൂടി ഒരു സ്റ്റാർട്ടപ്പിന്റെ മേഖലയിലേക്ക് ലേഡി ഓൺട്രപ്രീനിയേഴ്സിനെ കൊണ്ടുവരാനുളള പല ശ്രമങ്ങളും നടത്തും. അപ്പോൾ ആ ഒരു വെല്ലുവിളി സൊസൈറ്റിക്ക് മുമ്പിലും വയ്ക്കുകയാണ്. കുറെക്കൂടി സ്ത്രീകൾ ധൈര്യമായിട്ട് മുന്നോട്ട് വരണം. സ്റ്റാർട്ടപ്പിന്റെ സാധ്യതകളും ഗവൺമെന്റ് കൊടുക്കുന്ന സപ്പോർട്ടും, പലപ്പോഴും ഗവൺമെന്റിന്റെ സ്കീമുകൾക്ക്, സ്കീമുകൾ ഇല്ലാത്തത് കൊണ്ടല്ല അതിനെ പറ്റിയുളള അറിവും അതിന്റെ യൂട്ടിലൈസേഷൻ ലെവലുകളും കുറഞ്ഞു പോകുന്നതാണ് പലപ്പോഴും പ്രശ്നമായിട്ട് കാണുന്നത്.  അതിനൊക്കെ ഈ നാട്ടിലെ സ്ത്രീകൾ കുറെക്കൂടി ധൈര്യമായിട്ട് മുന്നോട്ട് വരണമെന്നും സൊസൈറ്റി അതിനൊരു അക്സ്പറ്റബിലിറ്റിയും സപ്പോർട്ടും കൊടുക്കണമെന്നുമാണ് എനിക്ക് പറയാനുളളത്. അതിനോടൊപ്പം തന്നെ സ്റ്റാർട്ടപ്പ് മിഷന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നുളള പിന്തുണ ഇപ്പോഴുമുണ്ട്. അത് തുടരുകയും ചെയ്യും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version