ഡോളർ ക്ഷാമം: കൂടുതൽ പണം താലിബാനോട് ആവശ്യപ്പെട്ട് അഫ്ഗാൻ ബാങ്കുകൾ
പണ ദൗർലഭ്യം ഇതിനകം തകർന്നടിഞ്ഞ അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ദുർബലമാക്കുന്നു
പണലഭ്യത പ്രതിസന്ധി വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതായാണ് ന്യൂസ് ഏജൻസി റിപ്പോർട്ട്
ഡോളർ ദൗർലഭ്യം വിലക്കയറ്റത്തിലേക്ക് അഫ്ഗാനിസ്ഥാനെ നയിക്കാമെന്ന് ബാങ്കർമാർ ഭയപ്പെടുന്നു
താലിബാൻ സർക്കാർ ഉടൻ ഫണ്ട് അനുവദിച്ചില്ലെങ്കിൽ ഉപഭോക്താക്കളുമായുളള ബാങ്ക് ഇടപാടുകൾ തകരാറിലാകും
ബാങ്കുകൾ ഇതിനകം സേവനങ്ങൾ ചുരുക്കുകയും ആഴ്ചതോറും 200 ഡോളർ പേ ഔട്ട് പരിധി ഏർപ്പെടുത്തുകയും ചെയ്തു
യുഎസ് ഡോളറിന്റെ വിതരണം സ്വതന്ത്രമാക്കാൻ വാണിജ്യ ബാങ്കുകൾ കഴിഞ്ഞ ദിവസം സെൻട്രൽ ബാങ്കിനോട് അഭ്യർത്ഥിച്ചിരുന്നു
പ്രസിഡന്റിന്റെ കൊട്ടാരത്തിലും സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്തും ഉള്ള സർക്കാർ നിലവറകൾ ശൂന്യമാണെന്നത് തിരിച്ചടിയായിട്ടുണ്ട്
സെൻട്രൽ ബാങ്കിന്റെ ഏതാണ്ട് 10 ബില്യൺ ഡോളർ വിദേശത്താണെന്ന് രാജ്യം വിട്ടുപോയ മുൻ സെൻട്രൽ ബാങ്ക് ഗവർണർ അജ്മൽ അഹ്മദി നേരത്തെ പറഞ്ഞിരുന്നു
പുറത്താക്കപ്പെട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പണവുമായി രാജ്യംവിട്ടെന്നും കുറച്ച് ബാക്കിയുണ്ടെന്നും കാബൂളിലെ റഷ്യൻ എംബസി അറിയിച്ചതായും ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു
പ്രാദേശിക കറൻസി ഉപയോഗിക്കാൻ സെൻട്രൽ ബാങ്ക് അഫ്ഗാൻ പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്
ബാങ്കുകൾ സുസ്ഥിരവും പൂർണ്ണമായും സുരക്ഷിതവുമാണെന്ന് സെൻട്രൽ ബാങ്ക് ആക്ടിംഗ് ഗവർണർ പ്രതികരിച്ചു
ദാരിദ്ര്യവും പട്ടിണിയും രൂക്ഷമായ അഫ്ഗാനിസ്ഥാനെ സഹായിക്കാൻ 1.1 ബില്യൺ ഡോളറിലധികം പല ഇടങ്ങളിൽ നിന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്