ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ മെഡിസിൻ ഡെലിവറി പ്രോജക്ടിന് തെലങ്കാനയിൽ തുടക്കമായിഡ്രോണുകൾ ഉപയോഗിച്ചു മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് Medicines from the SkyWEF, നീതി ആയോഗ്, ഹെൽത്ത് നെറ്റ് ഗ്ലോബൽ എന്നിവ തെലങ്കാനയിലെ 16 ഗ്രീൻ സോണുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആണ് പദ്ധതി നടപ്പാക്കിയത്ഈ പദ്ധതിയിൽ ഡ്രോൺ ഓപ്പറേറ്റർമാർ, ഹെൽത്ത് കെയർ, എയർസ്പേസ് മാനേജ്മെന്റ് എന്നിവയിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന എട്ട് കൺസോർഷ്യങ്ങളാണുളളത്രാജ്യവ്യാപകമായി പദ്ധതി വിപുലീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞുനാഗാലാൻഡ്, മിസോറാം, അരുണാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാകും ആദ്യഘട്ടമായി വ്യാപിപ്പിക്കുന്നത്വിദൂരമായ പ്രദേശങ്ങളിൽ പോലും ഹെൽത്ത് കെയർ പോലുള്ള അടിസ്ഥാന സേവനങ്ങൾക്ക് Medicines from the Sky ശക്തി പകരുംഏരിയൽ ലോജിസ്റ്റിക്സിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനാണ് ഹ്രസ്വവും ദീർഘദൂരവുമായ ഡ്രോൺ അധിഷ്ഠിത ഡെലിവറികൾ നടത്തുകഎല്ലാ ഡ്രോണുകളും ഓട്ടോണോമസ് ആണ്, 3 മുതൽ 80 ഡിഗ്രി വരെ താപനില നിയന്ത്രിക്കാൻ കഴിയും 2030 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഡ്രോൺ ഹബ് ആകാൻ ഒരുങ്ങുകയാണെന്നു മന്ത്രി പറഞ്ഞുകേന്ദ്രത്തിന്റെ പുതുക്കിയ ഡ്രോൺ നിയമങ്ങൾ ഡ്രോൺ വ്യവസായത്തെ പരിപോഷിപ്പിക്കുമെന്നാണ് വിലയിരുത്തൽ
Type above and press Enter to search. Press Esc to cancel.