24 മണിക്കൂറിനുള്ളിൽ 600 കോടി രൂപയുടെ സ്‌കൂട്ടറുകൾ വിറ്റ് ഒല ഇലക്ട്രിക് ഒല സ്കൂട്ടറുകൾ ഒറ്റദിവസത്തിൽ 600 കോടി രൂപയുടെ വിൽപ്പന കൈവരിച്ചതായി CEO ഭവിഷ് അഗർവാൾ കമ്പനി ഓരോ സെക്കൻഡിലും നാല് സ്കൂട്ടറുകൾ വിൽക്കുന്നതായാണ് റിപ്പോർട്ട് Ola S1, S1 Pro സ്കൂട്ടറുകൾ പത്ത് നിറങ്ങളിലാണ് കമ്പനി വിപണിയിലെത്തിച്ചത് എസ് 1 മോഡലിന് 99,999 രൂപയും എസ് 1 പ്രോ മോഡലിന് 1,29,999 രൂപയുമാണ് വില റീട്ടെയിൽ ഔട്ട്‌ലെറ്റുകളില്ലാതെ പൂർണമായും ഓൺലൈനിലൂടെ മാത്രമാണ് ഒല വിൽപന നടത്തുന്നത് EMI സൗകര്യത്തിനായി ധനകാര്യ സ്ഥാപനങ്ങളുമായി കരാറിലെത്തിയതായും ഭവിഷ് അഗർവാൾ വ്യക്തമാക്കി ഉപഭോക്താക്കൾക്ക് ഇപ്പോഴും ഒല ആപ്പിലൂടെ റിസർവ് ചെയ്യാമെന്നും കമ്പനി അറിയിക്കുന്നു ബുക്കിങ് റദ്ദാക്കുന്ന ഉപയോക്താക്കൾക്കു മുഴുവൻ തുകയും തിരികെ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്
ജൂലൈ 15 ന് രജിസ്ട്രേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു