9.54 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന XPRES-T ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ് ടാറ്റ മോട്ടോഴ്സിന്റെ XPRES ബ്രാൻഡിന് കീഴിലുള്ള ആദ്യ ഇലക്ട്രിക് സെഡാനാണ് XPRES-T EV മൊബിലിറ്റി സർവീസ്, കോർപ്പറേറ്റ്, ഗവൺമെന്റ് ഉപഭോക്താക്കൾ എന്നിവരെയാണ് ലക്ഷ്യമിടുന്നത് കോംപാക്ട് സെഡാനായ ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ പരിഷ്കരിച്ച മോഡലാണ് XPRES-T EV സ്റ്റാൻഡേർഡ് പതിപ്പിന് 16.5 കിലോവാട്ട് ബാറ്ററി പായ്ക്കും എക്സ്റ്റെൻഡഡ് റേഞ്ച് മോഡലിൽ 21.5 കിലോവാട്ട് പായ്ക്കുമാണ് 165 കിലോമീറ്ററും 213 കിലോമീറ്ററും റേഞ്ച് ഓപ്ഷനുകളാണ് ഇലക്ട്രിക് സെഡാനുളളത് റിയർ പാർക്കിംഗ് സെൻസർ, LED ടെയിൽ ലാമ്പ്, 14 ഇഞ്ച് സ്റ്റീൽ വീൽ, ഇക്കോ ആൻഡ് സ്‌പോർട്ട് ഡ്രൈവ് മോഡുകളും EVക്കുണ്ട് ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓഡിയോ സിസ്റ്റം എന്നിവയും നൽകിയിരിക്കുന്നു സീറോ ടെയിൽ-പൈപ്പ് എമിഷൻ, സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡ്യുവൽ എയർബാഗ് ഫീച്ചറുകളുമുണ്ട് ഫാസ്റ്റ്ചാർജ്ജിംഗിൽ 80% ബാറ്ററി ചാർജ്ജിംഗിന് സ്റ്റാൻഡേർഡ് മോഡലിന് 90 മിനിറ്റും എക്സ്റ്റെൻഡഡ് റേഞ്ച് മോഡലിന് 110 മിനിറ്റും 15 A പ്ലഗ് പോയിന്റിൽ നിന്ന് സാധാരണ ചാർജ്ജിംഗും സാധ്യമാകുന്നതാണ്