കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലെ നിക്ഷേപം 2400 കോടി രൂപയായി ഉയർത്തുന്നു ആയിരം കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ നിന്ന്, കിറ്റെക്സ് തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി വർദ്ധിപ്പിച്ചു 22,000 ത്തോളം തൊഴിലവസരങ്ങളാണ് നിക്ഷേപത്തിലൂടെ കിറ്റക്സ് തെലങ്കാനയിൽ സൃഷ്ടിക്കുക തെലങ്കാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിന് ശേഷമാണ് കിറ്റെക്സ് എംഡി സാബു എം ജേക്കബ് നിക്ഷേപ തുക പ്രഖ്യാപിച്ചത് തെലങ്കാന സർക്കാർ കിറ്റെക്സ് ഗ്രൂപ്പിന് നിരവധി സബ്സിഡികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു അനാവശ്യ റെയ്ഡുകൾ കൊണ്ട് ഒരുദ്യോഗസ്ഥനും വ്യവസായങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മുൻകൂട്ടി അറിയിച്ച് മാത്രമായിരി്ക്കും റെയ്ഡുകളെന്നു സർക്കാർ അറിയിച്ചതായും സാബു ജേക്കബ് പറഞ്ഞു തെലങ്കാന സർക്കാർ നിക്ഷേപകർക്ക് കുറഞ്ഞ നിരക്കിൽ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു ജൂലൈയിൽ കിറ്റെക്സ് സംഘത്തെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ തെലങ്കാന സർക്കാർ പ്രത്യേക വിമാനവും ക്രമീകരിച്ചിരുന്നു കേരളത്തിലെ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി പിൻവലിച്ചാണ് കമ്പനി തെലങ്കാനയിലേക്ക് പോയത്