channeliam.com

നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ സാസ് കമ്പനി ഫ്രഷ് വർക്സിന്റെ മാർക്കറ്റ് ക്യാപിറ്റൽ 13 ബില്യൺ ‍ഡോളർ കടന്നു
SaaS സ്റ്റാർട്ടപ്പ് IPOയിൽ 28.5 മില്യൺ ഓഹരികൾ ഷെയർ ഒന്നിന് 36 ഡോളർ നിരക്കിലാണ് വിറ്റത്
ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ചെന്നൈ -San Mateo- ആസ്ഥാനമായ ഫ്രഷ് വർക്ക്സ് 1.03 ബില്യൺ ഡോളർ സമാഹരിച്ചു
Accel, Sequoia Capital എന്നിവയുടെ പിന്തുണയുള്ള കമ്പനി യുഎസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ സാസ് കമ്പനിയും യൂണികോണും ആയി മാറി
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യ ദിവസം തന്നെ ഫ്രെഷ് വർക്ക്സ് നേട്ടം കൊയ്തപ്പോൾ 10% ത്തിലധികം ജീവനക്കാർ കോടിപതികൾ ആയി
കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരിൽ ഏകദേശം 500 പേരാണ് എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനിലൂടെ കോടിപതികളായത്
ഫ്രെഷ് വർക്കിന്റെ 4,300 ജീവനക്കാരിൽ 76 ശതമാനവും ആഗോളതലത്തിൽ കമ്പനിയിൽ സ്റ്റോക്ക് അല്ലെങ്കിൽ ഇക്വിറ്റി റിവാർഡ് നേടിയിട്ടുണ്ട്
2010 ൽ ഗിരീഷ് മാതൃഭൂതം, ഷാൻ കൃഷ്ണസാമി എന്നിവർ സ്ഥാപിച്ച കമ്പനി 2018 ൽ ഫ്രെഷ്ഡെസ്കിൽ നിന്ന് ഫ്രെഷ് വർക്കിലേക്ക് പുനർനാമകരണം ചെയ്തു
IT, കസ്റ്റമർ സർവീസ്, സെയിൽസ്, മാർക്കറ്റിംഗ്, HR സൊല്യൂഷൻസ് എന്നിവ ഉൾപ്പെടുന്നതാണ് കമ്പനിയുടെ പ്രോഡക്ട് സ്യൂട്ട്
52,500 -ലധികം കസ്റ്റമേഴ്സുളള ഫ്രെഷ് വർക്ക്സിന്റെ രണ്ട് വലിയ വിപണികൾ അമേരിക്കയും യൂറോപ്പും ആണ്
Bridgestone, DeliveryHero, ITV, Klarna, Multichoice, OfficeMax, TaylorMade, Vice Media എന്നിവ ഫ്രഷ് വർക്ക്സ് സർവീസ് ഉപയോഗിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com