channeliam.com

യുഎസ് കോൺസുലേറ്റ് ജനറൽ, Pravah, ടൈകേരള എന്നിവ സംയുക്തമായി സെപ്റ്റംബർ 29, 30 തീയതികളിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്

സ്ത്രീകൾ സംരംഭകരാകേണ്ടതിന്റെ ആവശ്യകതയും സംരംഭകത്വം വളരാനും നിലനിൽക്കാനുമുള്ള സാഹചര്യം ശക്തിപ്പെടുത്തുകയുമാണ് വർക്ക്ഷോപ്പിന്റെ ലക്ഷ്യം

സംരംഭക വളർച്ചയ്ക്ക് ഡിജിറ്റൽ ടെക്നോളജിയുടെ പങ്ക്, സാമൂഹിക സംരംഭകത്വം, ഒരു ലാഭമുള്ള ബിസിനസ് മോഡൽ എന്നിവയും ഉദ്ദേശലക്ഷ്യങ്ങളിൽ പെടുന്നു

സംരംഭകത്വത്തെയും വനിതാ സാമ്പത്തിക ശാക്തീകരണത്തെയും പിന്തുണയ്ക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പങ്കെടുക്കും

വിദ്യാഭ്യാസ-നൈപുണ്യ സാങ്കേതിക പരിശീലന സ്ഥാപനങ്ങളിലെയും സംരംഭക മേഖലയിലെ NGOകളിലെയും പ്രതിനിധികളും പങ്കാളികളാകും

വനിതാ സംരംഭകരും സാമൂഹിക സംരംഭകരും രണ്ടു ദിവസത്തെ വർക്ക് ഷോപ്പിന്റെ ഭാഗമാകും

ചാനൽ ഐആം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനും ഇംപ്രസ ഫൗണ്ടർ അ‍ഞ്ജലി ചന്ദ്രനും വർക്ക്ഷോപ്പിന് നേതൃത്വം നൽകും

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ, ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തവരാണ് ഇരുവരും

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ swati.sharma@pravah.org, ishani.sen@pravah.org എന്ന ഇമെയിലിൽ ബന്ധപ്പെടാം

കൂടുതൽ വിവരങ്ങളറിയാൻ 9680029022/9968003543 എന്നീ നമ്പരുകളിൽ വിളിക്കാം

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com