ജപ്പാനിലെ തദ്ദേശീയരായ ജനസംഖ്യ 42 വർഷത്തിനിടയിൽ ആദ്യമായി 12 കോടിക്ക് താഴെയായി കുറഞ്ഞു. രാജ്യത്ത് ജനനനിരക്ക് കുറയുന്നതും ജനസംഖ്യ വൃദ്ധരായി മാറുന്നതും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണിത്. ജനുവരി 1 ലെ കണക്കുപ്രകാരം ജപ്പാനിലെ ആഭ്യന്തര ജനസംഖ്യ 11.97 കോടിയാണെന്നും ഇത് മുൻ വർഷത്തേക്കാൾ 0.76 ശതമാനം കുറവാണെന്നും ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം മൊണാക്കോയ്ക്കു പിന്നിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ജപ്പാൻ. രാജ്യത്തെ ജനനനിരക്കിൽ തുടർച്ചയായ പത്താം വർഷവും ഇടിവുണ്ടായിട്ടുണ്ടെന്നും, 1899ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ജപ്പാനിലെ ജനനനിരക്ക് എത്തിയതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഈ പ്രതിസന്ധി രാജ്യത്ത് രൂക്ഷമായ തൊഴിലാളിക്ഷാമത്തിനും സാമൂഹിക സുരക്ഷാ ചെലവുകൾ വർദ്ധിക്കുന്നതിനും ആദായനികുതി അടിത്തറ ചുരുങ്ങുന്നതിനും കാരണമാകുന്നുണ്ട്. അതേസമയം, ജനസംഖ്യാ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സർക്കാർ എഐ ഡേറ്റിങ് ആപ്പ് പോലുള്ളവ നിരവധി പദ്ധതികളുമായി മുന്നോട്ടുവരുന്നുണ്ട്.
Japan’s native population has fallen below 120 million for the first time in 42 years due to a declining birth rate and an aging demographic
