ഹോസ്പിറ്റാലിറ്റി സ്റ്റാർട്ടപ്പ് Oyo അടുത്തയാഴ്ച 8,000 കോടി രൂപയുടെ IPO ഫയൽ ചെയ്യുമെന്ന് റിപ്പോർട്ട് സൊമാറ്റോ ലിമിറ്റഡിന്റെ മികച്ച IPO അരങ്ങേറ്റത്തെ തുടർന്നാണ് Oyo യുടെ ലിസ്റ്റിംഗ് പ്ലാൻ ഏകദേശം 1-1.2 ബില്യൺ ഡോളർ സമാഹരിക്കുന്നതിനായി അടുത്തയാഴ്ച സെബിക്ക് IPO ഫയൽ ചെയ്യുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു JPMorgan, Citi, Kotak Mahindra Capital എന്നിവയെ IPO മാനേജ്മെന്റിന് Oyo നിയോഗിച്ചതായാണ് റിപ്പോർട്ട് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് പിന്തുണയുള്ള ഇന്ത്യൻ ഹോസ്പിറ്റാലിറ്റി സ്റ്റാർട്ടപ്പാണ് Oyo Hotels and Rooms സോഫ്റ്റ്ബാങ്കിന് 46% ഓഹരിയുള്ള ഒയോ, കോവിഡ് കാലത്ത് മാസങ്ങളോളം പിരിച്ചുവിടലും ചെലവ് ചുരുക്കലും നഷ്ടവും നേരിട്ടിരുന്നു കഴിഞ്ഞ മാസം, മൈക്രോസോഫ്റ്റ് കോർപ്പറേഷനിൽ നിന്ന് 5 മില്യൺ ഡോളറിന്റെ നിക്ഷേപം ഒയോ നേടിയിരുന്നു Berkshire Hathaway പിന്തുണയുള്ള Paytm, TPG പിന്തുണയ്ക്കുന്ന Nykaa എന്നിവയും IPO ഫയൽ ചെയ്ത ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള റൈഡ്-ഹെയ്ലിംഗ് കമ്പനിയായ ഒലയും വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്