channeliam.com

Tata Group രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുളള വ്യവസായ ഗ്രൂപ്പെന്ന് Equitymaster സർവ്വേ
AV Birla Group രണ്ടാം സ്ഥാനവും Mukesh Ambani Group മൂന്നാം സ്ഥാനവും സർവ്വേയിൽ നേടി
ടാറ്റ ഗ്രൂപ്പ് മൊത്തം വോട്ടിന്റെ 66 ശതമാനം നേടി, 2013 ലെ അവസാന വോട്ടെടുപ്പിൽ ലഭിച്ച വോട്ടിന്റെ ഇരട്ടിയിലധികമാണത്
AV ബിർള ഗ്രൂപ്പും മുകേഷ് അംബാനി ഗ്രൂപ്പും യഥാക്രമം 5 ശതമാനവും 4.7 ശതമാനവും വോട്ടുകളാണ് നേടിയത്
17 വൻകിട കോർപ്പറേറ്റ് കമ്പനികളെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയത് 5,274 പേരാണ്
ഏറ്റവും കുറവ് വോട്ടായ 0.8 ശതമാനം ലഭിച്ചത് Ceat Tyres ഉടമസ്ഥരായ RPG ഗ്രൂപ്പിനാണെന്ന് ഇക്വിറ്റി റിസർച്ച് സ്ഥാപനത്തിന്റെ സർവ്വേ പറയുന്നു
പ്രശസ്തി, ജനപ്രീതി എന്നിവയെക്കാളും വിശ്വാസ്യതയ്ക്ക് കോർപറേറ്റ് ലോകത്ത് പ്രാധാന്യമുണ്ടെന്ന് സർവ്വേ ഫലം വ്യക്തമാക്കുന്നതായി Equitymaster
ഒരു കമ്പനിയുടെ വിശ്വാസ്യത നേതൃത്വത്തിൽ നിന്നും സ്ഥാപനത്തിലേക്കും അവിടെ നിന്നും ബാഹ്യ ഓഹരി ഉടമകളിലേക്കും എത്തുന്നു
ഇത് കമ്പനിക്ക് ലാഭമുണ്ടാക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നുവെങ്കിലും വിശ്വാസ്യത നഷ്ടമായാൽ അത് വിപരീതഫലമുണ്ടാക്കുമെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com