സ്റ്റാർട്ടപ്പിന്റേയും ഇന്നവേഷൻ ഹബുകളുടേയും ആസ്ഥാനമാണ് യൂറോപ്പ്. German bank, N26, English food-delivery service, Deliveroo,French healthcare service എന്നിങ്ങനെയുള്ള അറിയപ്പെടുന്ന യൂണികോണുകളും യൂറോപ്പിനുണ്ട്. എന്നിരുന്നാലും മറ്റ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, യൂറോപ്പ് ഇപ്പോഴും യുഎസ്, ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളേക്കാൾ പിന്നിലാണ്. സ്റ്റാർട്ടപ്പുകളിൽ നിന്ന് വിജയകരമായ ആഗോള കമ്പനികളിലേക്ക് മാറുന്നതിന് യൂറോപ്പിലെ ബിസിനസ്സുകൾക്ക് പിന്തുണ കുറവാണെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ സ്റ്റാർട്ടപ്പുകൾക്ക് സീഡ് സ്റ്റേജിൽ നിന്ന് യൂണികോണിലേക്ക് വളരാൻ കൂടുതൽ പിന്തുണ ആവശ്യമാണ്. Mckinsey റിപ്പോർട്ട് അനുസരിച്ച് ഏകദേശം 70 ശതമാനം യൂറോപ്യൻ യൂണികോണുകൾക്കും യുണികോൺ ഘട്ടത്തിലേക്ക് എത്താൻ ആഗോളതലത്തിൽ വളർച്ച പ്രാപിക്കേണ്ടി വന്നു. മൊത്തം യൂണികോണുകളുടെ എണ്ണത്തിൽ യൂറോപ്യൻ സംഭാവന 14 ശതമാനം മാത്രമാണ്.
യു.കെയുടെ ബ്രോഡ്ബാൻഡ് സാറ്റലൈറ്റ് കമ്പനിയായ OneWeb ആണ് യൂറോപ്പിലെ മുൻനിര ഫണ്ടിംഗുള്ള സ്റ്റാർട്ടപ്പ്, ഇതുവരെ വെളിപ്പെടുത്തിയ ഇക്വിറ്റി ഫണ്ടിംഗ് 5.2 ബില്യൺ ഡോളറാണ്. സസ്റ്റയിനബിൾ ബാറ്ററി നിർമാതാക്കളായ സ്വീഡൻ ആസ്ഥാനമായുള്ള Northvolt ഇക്വിറ്റി ഫണ്ടിംഗിൽ $ 4B ആണ് നേടിയത്. $ 1.5B നേടിയ തുർക്കിയിലെ ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ് ട്രെൻഡിയോൾ എന്നിവയാണ് ഈ മേഖലയിലെ ഏറ്റവും മികച്ച ഫണ്ടിംഗ് നേടിയ 3 സ്റ്റാർട്ടപ്പുകൾ. ഫണ്ടിംഗിൽ ടെക് കമ്പനികൾക്ക് കൂടുതൽ സാധ്യതകൾ ലഭിക്കുന്നുവെന്നാണ് ട്രെൻഡുകൾ വ്യക്തമാക്കുന്നത്.
യുകെ, സ്വീഡൻ, തുർക്കി, ജർമ്മനി, എസ്റ്റോണിയ, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് ടെക് സ്റ്റാർട്ടപ്പുകൾ കൂടുതലുമുളളത്.
ജർമനിയിലെ Celonis $ 11B വാല്യുവേഷനും സ്വീഡന്റെ Northvolt $ 9.1B വാല്യുവേഷനും നെതർലന്റ് സ്റ്റാർട്ടപ്പ് Mollie $ 6.5B, വാല്യുവേഷനും എസ്റ്റോണിയയുടെ Bolt $ 4.8B, വാല്യുവേഷനും ലിത്വാനിയയുടെ Vinted $ 4.5B വാല്യുവേഷനും നേടിയിട്ടുണ്ട്. ഏറ്റവും മൂല്യമുള്ള യൂറോപ്പിലെ 5 യൂണികോണുകളും ഇവയാണ്.
മികച്ച പങ്കാളിത്തങ്ങളും വളർച്ചാ അവസരങ്ങളും യൂറോപ്യൻ ബിസിനസുകളുടെ മത്സരശേഷി വർദ്ധിപ്പിക്കുകയും യൂറോപ്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് യൂറോപ്പിലെ നിക്ഷേപകർ കരുതുന്നത്