ഹോം കൺസ്ട്രക്ഷൻ മാർക്കറ്റ് പ്ലേസ് Kolo ബെറ്റർ ക്യാപിറ്റലിൽ നിന്ന് 550,000 ഡോളർ സമാഹരിച്ചു
ബെറ്റർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിലാണ് 550,000 ഡോളർ സമാഹരിച്ചത്
Singularity Ventures, Ex-GoPay CEO, Shopup CEO,GSF ഫൗണ്ടർ Rajesh Sawhney എന്നിവരും ഫണ്ടിംഗിൽ പങ്കെടുത്തു
പ്രോഡക്ട് ഡെവലപ്മെന്റ്, ടീം ബിൽഡിംഗ്, വിപണി വിപുലനം എന്നിവയ്ക്ക് തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു
Jery Althaf, Pranav Garg, Aayush Sharda, Vivek Mittal എന്നിവരാണ് ബെംഗളൂരു ആസ്ഥാനമായി Kolo സ്ഥാപിച്ചത്
അസംഘടിത നിർമ്മാണ ആവാസവ്യവസ്ഥയെ കാര്യക്ഷമമാക്കാനാണ് Kolo ലക്ഷ്യമിടുന്നത്
വീട്ടുടമകൾക്ക് പുറമെ, നിർമാണ സേവന ദാതാക്കൾക്കും ബ്രാൻഡുകൾക്കും Kolo, ഡിജിറ്റൽ ടൂളുകൾ നൽകുന്നു
കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് മടങ്ങ് വളർച്ച കൈവരിച്ചതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ, വയനാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, കാസർകോട്, ആലപ്പുഴ എന്നീ നഗരങ്ങളിൽ സ്റ്റാർട്ടപ്പ് സേവനം നൽകുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version