പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിച്ച് ബ്രിട്ടീഷ് കമ്പനി റോൾസ് റോയ്‌സ് (Rolls-Royce) സിഇഒ തൂഫാൻ ഏർഗെൻബിൽഗിച്ച്. വിക്‌സിത് ഭാരതിന്റെ ഭാഗമാകുന്നതിനായി റോൾസ് റോയ്സ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ പങ്കുവെച്ചു. രാജ്യത്തിന്റെ നൂതനാശയങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിനുമുള്ള റോൾസ് റോയ്‌സിന്റെ ആവേശത്തെ സ്വാഗതം ചെയ്യുന്നതായി ഏർഗെൻബിൽഗിച്ചിന്റെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള റോൾസ് റോയ്‌സിന്റെ പോസ്റ്റിന് മറുപടി നൽകവേ പ്രധാനമന്ത്രി വ്യക്തമാക്കി.

Rolls-Royce CEO meets PM Narendra Modi

വിക്സിത് ഭാരതിന്റെ ഭാഗമാകാൻ റോൾസ് റോയ്‌സ് എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കമ്പനി സിഇഒ തൂഫാൻ ഏർഗെൻബിൽഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിച്ചതായി റോൾസ് റോയ്സ് ഇന്ത്യ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു. റോൾസിന്റെ ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ ആഗോളതലത്തിൽ കൂടുതൽ വികസിപ്പിക്കുക, സഹകരണത്തിലൂടെ സങ്കീർണ്ണമായ നിർമ്മാണം സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. ഇതോടൊപ്പം ഉയർന്ന മൂല്യമുള്ള എഞ്ചിനീയറിംഗ് കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു-റോൾസ് റോയ്സ് ഇന്ത്യ പോസ്റ്റിൽ പറഞ്ഞു.

Rolls-Royce CEO Tufan Erginbilgic met PM Narendra Modi to discuss expanding operations in India. The company aims to support the ‘Viksit Bharat’ vision through engineering and manufacturing partnerships.

Share.

Comments are closed.

Exit mobile version