പുതിയ ഫണ്ടിംഗ് റൗണ്ടോടെ എഡ്ടെക് സ്റ്റാർട്ടപ് Vedantu യൂണികോൺ ആയി. ഇതോടെ രാജ്യത്ത് 28 യൂണികോൺ സ്റ്റാർട്ടപ്പുകളായി. Temasek ലീഡ് ചെയ്ത ഫണ്ടിംഗിൽ ABC World Asia വേദാന്തുവിന് ഫണ്ട് ചെയ്തു. Coatue Management, Tiger Global, GGV Capital, WestBridge Capital എന്നിവരും നിക്ഷേപകരാണ്. $600 million വാല്യുവേഷനായിരുന്നു വേദാന്തുവിന് ഫണ്ടിംഗിന് മുമ്പ് ഉണ്ടായിരുന്നത്. എഡ്ടെക് സെക്ടറിൽ Byju’s, Unacademy, Eruditus, upGrad എന്നിവരും യൂണികോണിൽ ഉണ്ട്. ഇപ്പോഴത്തെ ഷെയർ വാല്യുവിൽ തന്നെ 150 കോടി രൂപ വരെ ഇനിയും നിക്ഷേപം വരും: Vedantu. Std 12 വരെ CBSE, ICSE സിലബസ്സിൽ ക്ലാസുകളും, എക്സാം പ്രിപ്പറേഷനും വേദാന്തു നൽകുന്നു. വിദേശ ബിസിനസ്സിനും പ്രാദേശിക ഭാഷാ കണ്ടന്റ് വികസിപ്പിക്കാനും ഫണ്ട് ഉപയോഗിക്കും.