Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026

ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാജ്പാൽ യാദവിനെ സഹായിക്കാൻ പ്രമുഖർ
News Update

രാജ്പാൽ യാദവിനെ സഹായിക്കാൻ പ്രമുഖർ

കടബാധ്യതയെത്തുടർന്ന് ജയിലിൽ കീഴടങ്ങിയ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. രാജ്പാലിന് 1.11 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് മ്യൂസിക് പ്രൊഡ്യൂസർ റാവു ഇന്ദർജീത് സിംഗ് യാദവ്. നേരത്തെ താരത്തിന് പരസ്യ പിന്തുണയുമായി നടൻ സോനു സൂദ് രംഗത്തെത്തിയിരുന്നു. സോനു സൂദിനു പുറമേ നടൻ ഗുർമീത് ചൗധരിയും രാഷ്ട്രീയ നേതാവ് തേജ് പ്രതാപ് യാദവും താരത്തെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്പാൽ യാദവിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സിനിമ മേഖലയിലെ കൂടുതൽ പേർ രംഗത്തെത്തുമെന്നാണ് സൂചന.
News DeskBy News Desk11 February 2026Updated:11 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കടബാധ്യതയെത്തുടർന്ന് തിഹാർ ജയിലിൽ കീഴടങ്ങിയ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. അദ്ദേഹത്തിന് 1.11 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മ്യൂസിക് പ്രൊഡ്യൂസറും ജെം ട്യൂൺസ് മ്യൂസിക് (GemTunes Music) ഉടമയുമായ റാവു ഇന്ദർജീത് സിംഗ് യാദവ്. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജ് വഴിയാണ് ഇന്ദർജീത് സിംഗ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ മേഖല ഒരു കുടുംബമാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ സഹപ്രവർത്തകരെ സഹായിക്കേണ്ടത് കടമയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന രാജ്പാൽ യാദവ് ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്കായി ബാങ്ക് വിവരങ്ങളും ക്യുആർ കോഡും ഇന്ദർജീത് സിംഗ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ താരത്തിന് പരസ്യ പിന്തുണയുമായി നടനും ജീവകാരുണ്യ പ്രവർത്തകനുമായ സോനു സൂദ് രംഗത്തെത്തിയിരുന്നു.

Rajpal Yadav debt and jail case

ഈ പ്രതിസന്ധി ഘട്ടത്തിൽ  രാജ്പാൽ യാദവിനെ വെറുമൊരു സഹപ്രവർത്തകനായല്ല, മറിച്ച് സിനിമയുടെ അവിഭാജ്യ ഘടകമായാണ് കാണേണ്ടതെന്ന് സോനു സൂദ് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. രാജ്പാൽ യാദവിന്റെ തടവുശിക്ഷ സിനിമാ മേഖലയിലുള്ളവർക്ക് ഒരു വലിയ തിരിച്ചറിവാകണം. താരത്തെ സാമ്പത്തികമായി സഹായിക്കുന്നതിനെ ദാനമായി കാണരുതെന്നും തന്റെ പുതിയ സിനിമയിൽ രാജ്പാൽ യാദവിനെ ഉൾപ്പെടുത്തുമെന്നും സോനു സൂദ് കുറിപ്പിൽ വ്യക്തമാക്കി. സോനു സൂദിനു പുറമേ നടൻ ഗുർമീത് ചൗധരിയും ജൻ ശക്തി ജനതാദൾ ദേശീയ അധ്യക്ഷൻ തേജ് പ്രതാപ് യാദവും രാജ്പാൽ യാദവിനെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സിനിമ മേഖലയിലെ കൂടുതൽ പേർ രംഗത്തെത്തുമെന്നാണ് സൂചന.

ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനൊടുവിലാണ് രാജ്പാൽ യാദവ് ഡൽഹിയിലെ തിഹാർ ജയിലിൽ കീഴടങ്ങിയത്.  2010ൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രത്തിന് വേണ്ടി മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും അദ്ദേഹം അഞ്ച് കോടി രൂപയുടെ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാത്തതാണ് ‌നിയമപ്രശ്നങ്ങൾക്ക് കാരണമായത്. ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങുകയും താരം നൽകിയ ഏഴ് ചെക്കുകൾ മടങ്ങുകയുമായിരുന്നു. തുടർന്ന് 2018ൽ കോടതി അദ്ദേഹത്തെയും ഭാര്യയെയും ശിക്ഷിച്ചിരുന്നു.

പലിശയുൾപ്പെടെ കടം ഒമ്പത് കോടിയായി ഉയർന്ന സാഹചര്യത്തിൽ, തിരിച്ചടയ്ക്കാൻ കോടതി പലതവണ സമയം അനുവദിച്ചെങ്കിലും ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ ജസ്റ്റിസ് സ്വർണ കാന്ത ശർമ കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. അവസാന നിമിഷം 25 ലക്ഷം രൂപയുടെ പുതിയ ചെക്കും തിരിച്ചടവിനുള്ള പുതിയ പ്ലാനും സമർപ്പിച്ച് ഒരാഴ്ചത്തെ സാവകാശം കൂടി തേടിയെങ്കിലും, സെലിബ്രിറ്റി പദവി നിയമത്തിന് മുന്നിൽ ഇളവുകൾക്ക് അർഹമല്ലെന്ന് വ്യക്തമാക്കിയ കോടതി അപേക്ഷ നിരസിച്ചു. ഇതോടെയാണ് 2026 ഫെബ്രുവരി 5ന് അദ്ദേഹം ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കാനായി ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്

Bollywood actor Rajpal Yadav surrenders at Tihar Jail over an unpaid ₹9 crore debt. Discover how industry figures like Sonu Sood and Rao Inderjeet Singh are stepping up to help the veteran comedian in his time of crisis.

Atta Pata Laapata movie debt banner Bollywood actor financial crisis Bollywood celebrities helping Rajpal Yadav Rajpal Yadav jail news Rajpal Yadav legal case Rajpal Yadav Tihar Jail Rao Inderjeet Singh Yadav donation Sonu Sood support Rajpal Yadav Tej Pratap Yadav support
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026

ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

18 June 2026

₹25000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് HiLITE

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
  • ₹25000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് HiLITE
  • തമിഴ്‌നാടിൻ്റെ കടം 10 ലക്ഷം കോടി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
  • ₹25000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് HiLITE
  • തമിഴ്‌നാടിൻ്റെ കടം 10 ലക്ഷം കോടി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil