ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് ട്രെയിൻ ആദ്യമായി മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തി. ജമ്മു കശ്മീരിലെ റെയിൽവേ കണക്റ്റിവിറ്റി ചരിത്രത്തിലെ വലിയ നാഴികക്കല്ലായ ഈ പരീക്ഷണ ഓട്ടം റിയാസി ജില്ലയിലെ പുതിയ റെയിൽ പാതയുടെ പ്രവർത്തന മികവാണ് കാണിക്കുന്നത്.

ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും ബനിഹാലിനും ഇടയിലുള്ള 111 കിലോമീറ്റർ പുതിയ ബ്രോഡ് ഗേജ് റെയിൽ സെക്ഷനിലാണ് ട്രെയിനിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തി പരീക്ഷിച്ചത്. നേരത്തെ ഈ റൂട്ടിൽ പരമാവധി വേഗത 75 കിലോമീറ്ററിനും 85 കിലോമീറ്ററിനും ഇടയിലായിരുന്നു.
പുതുക്കിയ വേഗത പരിധിയിലൂടെ ട്രെയിനുകൾക്ക് കൂടുതൽ വേഗത്തിൽ സർവീസ് നടത്താനും യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും സാധിക്കും. കാശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ തന്ത്രപ്രധാനമായ പദ്ധതിയിലൂടെ പ്രദേശത്തെ ടൂറിസവും വ്യാപാരവും കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Vande Bharat Express achieves a milestone by crossing J&K’s Chenab Bridge, the world’s highest railway bridge, at 100 kmph
