ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സ്വിഗ്ഗി ഏകദേശം 500-600 മില്യൺ ഡോളർ സമാഹരിക്കാൻ ചർച്ചകൾ നടത്തുന്നു യുഎസ് ആസ്ഥാനമായ അസറ്റ് മാനേജ്മെന്റ് കമ്പനി ഇൻവെസ്കോ പുതിയ ഫിനാൻസിംഗ് റൗണ്ട് നയിച്ചേക്കും നിർദ്ദിഷ്ട ഫണ്ടിംഗിന് ശേഷം, സ്വിഗ്ഗിയുടെ മൂല്യം ഏകദേശം 10 ബില്യൺ ഡോളർ ആയിരിക്കും ഇടപാട് യാഥാർത്ഥ്യമായാൽ ബൈജൂസിനും പേടിഎമ്മിനും ശേഷം യൂണികോണുകളിൽ ഏറ്റവും മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പായി സ്വിഗ്ഗി ഇടം പിടിക്കും ഇൻവെസ്കോ ഏകദേശം 150-200 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു നിലവിലുള്ള നിക്ഷേപകരായ ഫാൽക്കൺ എഡ്ജ്, സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട്, പ്രോസസ് എന്നിവയും നിക്ഷേപം നടത്തും സ്വിഗ്ഗി വൈകാതെ ഒരു പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുമെന്നും റിപ്പോർട്ടുകളുണ്ട് സ്വിഗിക്ക് ഒരു ദിവസം 1.5 ദശലക്ഷം ഓർഡറുകളുണ്ടെന്നും പ്രതിമാസം 20 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടെന്നും കമ്പനി പറയുന്നു സ്വിഗ്ഗിയുടെ വരുമാനം 2020 ജൂൺ മുതൽ 2021 ജൂൺ വരെ 2.8 മടങ്ങ് വർദ്ധിച്ചപ്പോൾ പ്രതിദിന ഓർഡറുകൾ 2.5 മടങ്ങ് വർദ്ധിച്ചു കമ്പനിയുടെ വരുമാനത്തിന്റെ 25% ഭക്ഷ്യേതര വിതരണ ബിസിനസ്സുകളിൽ നിന്നാണ് വരുന്നത്