37,000 കോടി രൂപ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ട് കത്തയച്ച് BSNL

ക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും കടബാധ്യത തീർക്കാനും അധിക ഫണ്ട് ആവശ്യമാണെന്ന് BSNL പറയുന്നു

37,105 കോടി രൂപ ഗ്രാന്റായോ ഇക്വിറ്റിയായോ ആണ് സർക്കാരിനോട് BSNL ആവശ്യപ്പെട്ടത്

4G വിന്യാസം, നെറ്റ്‌വർക്ക് വിപുലീകരണത്തിനുമെല്ലാം നടപ്പ് സാമ്പത്തിക വർഷം ബിഎസ്എൻഎല്ലിന് ഏകദേശം 5,000 കോടി രൂപ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ വേണം

2022-23 ൽ 7,500 കോടി രൂപയും സാമ്പത്തിക വർഷം 2023-24 ൽ 5,000 കോടി രൂപയും ആവശ്യമാണെന്നും BSNL, MD, PK Purwar ടെലികോം വകുപ്പിന് കത്ത് നൽകി

ടെലികോം വിപണിയിലെ ഉയർന്ന മത്സരവും 4G സേവനങ്ങളുടെ അഭാവവും ബിഎസ്എൻഎല്ലിന്റെ വരുമാനത്തിൽ സ്തംഭനമുണ്ടാക്കിയതായി
കത്ത് പറയുന്നു

ഈ കാലയളവിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ കടബാധ്യതകൾ നിറവേറ്റുന്നതിന് 19,605 കോടി രൂപയും ആവശ്യമാണ്

4G നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിന്, BSNL തദ്ദേശീയമായി വികസിപ്പിച്ച 1 ലക്ഷം സൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു, ഇതിന് 12,500 കോടി രൂപ ആവശ്യമാണ്

വോളണ്ടറി റിട്ടയർമെന്റ് സ്കീം വിജയകരമായതിനാൽ ജീവനക്കാരുടെ ചിലവിൽ 7,000 കോടി രൂപ ലാഭിക്കുകയും ലേബർഫോഴ്സ് 78,500 കുറയുകയും ചെയ്തു

2021 സാമ്പത്തിക വർഷത്തിൽ, ബിഎസ്എൻഎല്ലിന്റെ മൊത്തം വരുമാനം 18,595 കോടി രൂപയായിരുന്നു, പ്രതിവർഷം 2% വീതമാണ് വരുമാനനഷ്ടം

4G സ്പെക്ട്രം അനുവദിക്കുന്നതിന് സർക്കാർ 23,814 കോടി രൂപയും ബിഎസ്എൻഎല്ലിന് നൽകിയിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version