ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘താരഗിരി’ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. അത്യാധുനികമായ ഈ യുദ്ധക്കപ്പലിന്റെ രൂപകൽപ്പന, സ്റ്റെൽത്ത്, ഫയർ പവർ, ഓട്ടോമേഷൻ, എന്നിവ ഏറ്റവും നൂതനവും ലോകോത്തരവുമാണ്. ഇത് യുദ്ധക്കപ്പൽ നിർമ്മാണത്തിലെ ‘ആത്മനിർഭർ പദ്ധതിയുടെ’ യുടെ ഭാഗമാണ്. അത്യാധുനിക പോരാട്ട ശേഷിയുള്ള തദ്ദേശീയമായ നൂതന സ്റ്റെൽത്ത് ഫ്രിഗേറ്റാണ് ‘താരഗിരി’.

Indian Navy Stealth Frigate Taragiri

യുദ്ധക്കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ലായി നിലഗിരി-ക്ലാസ് (പ്രോജക്ട് 17എ) നാലാമത്തെ കപ്പലാണിത്. മുംബൈ  മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡിംഗ് ലിമിറ്റഡ് (എംഡിഎൽ) ആണ് ‘താരഗിരി’ നിർമ്മിച്ചത്. മുംബൈയിലെ എംഡിഎല്ലിൽ നടന്ന ചടങ്ങിലാണ് കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്.

സമുദ്രമേഖലയിലെ ഇപ്പോഴുള്ളതും ഭാവിയിലേയും വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മൾട്ടി-മിഷൻ പ്ലാറ്റ്ഫോമുകളാണ് പ്രോജക്ട് 17 എ ഫ്രിഗേറ്റുകൾ. ബ്രഹ്മോസ് മിസൈൽ, എംഎഫ്സ്റ്റാർ (റഡാർ), മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ കോംപ്ലക്സ്, 30 എംഎം, 12.7 എംഎം ക്ലോസ്-ഇൻ ആയുധ സംവിധാനങ്ങൾ, റോക്കറ്റുകൾ, ടോർപ്പിഡോകൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ ആയുധ, സെൻസർ സ്യൂട്ടുകൾ ഈ കപ്പലുകളിലുണ്ട്.

കഴിഞ്ഞ 11 മാസത്തിനിടെ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറുന്ന നാലാമത്തെ പി 17 എ കപ്പലാണ് താരഗിരി.

The indigenously built P17A Stealth Frigate ‘Taragiri’, featuring BrahMos and advanced weapon systems, has been delivered to the Indian Navy by Mazagon Dock Shipbuilders Limited (MDL).

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version