സൂര്യപ്രകാശവും വെള്ളവും ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള പരീക്ഷണവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, മൊഹാലിയിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്
സൂര്യപ്രകാശവും വെള്ളവും പോലെ സുസ്ഥിര സ്രോതസ്സുകൾ ഉപയോഗിച്ച് വലിയ തോതിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടോട്ടൈപ്പ് റിയാക്ടർ വികസിപ്പിച്ചു
2030 ആകുമ്പോഴേക്കും 450 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
Photocatalytic വാട്ടർ സ്പ്ലിറ്റിംഗിലൂടെ കുറഞ്ഞ ചിലവിൽ വലിയ തോതിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്
Carbon Nitrides കാറ്റലിസ്റ്റായി ഉപയോഗിച്ച് ഏകദേശം 8 മണിക്കൂറിൽ 6.1 L ഹൈഡ്രജൻ ഉല്പാദിപ്പിച്ചത്
പ്രാഥമികമായി ഈ ഹൈഡ്രജൻ ,ഫ്യുവൽ സെൽസിലൂടെ വൈദ്യുതി ഉത്പാദനം നടത്തി ഹൈഡ്രജൻ സ്റ്റൗവ്, ചെറിയ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്നു
ട്രാൻസ്ഫോർമറുകൾക്കും ഇ-വെഹിക്കിളുകൾക്കുമായി വൻതോതിലുളള ഹൈഡ്രജൻ ഉല്പാദനത്തിനായി പ്രവർത്തിച്ചു വരികയാണെന്ന് INST ഗവേഷണ സംഘം പറഞ്ഞു.
Type above and press Enter to search. Press Esc to cancel.