channeliam.com

വെഹിക്കിൾ കൊമേഴ്സ് പ്ലാറ്റ്ഫോം Ola Cars അവതരിപ്പിച്ച് ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് Ola

വാഹനം വാങ്ങൽ, ഫിനാൻസ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ, മെയിന്റനൻസ്, സർവീസ്,പുനർവിൽപ്പന തുടങ്ങിയവ Ola Cars പ്ലാറ്റ്ഫോമിൽ ഉപഭോക്താവിന് ലഭിക്കും

ഒല ആപ്പിലൂടെ തുടക്കത്തിൽ പ്രീ-ഓൺഡും പിന്നീട് പുതിയതുമായ വാഹനങ്ങൾ വാങ്ങാൻ Ola Cars സഹായിക്കും

30 നഗരങ്ങളിൽ തുടക്കമിട്ട Ola Cars പ്ലാറ്റ്ഫോമിന്റെ CEO Arun Sirdeshmukh ആണ്

അടുത്ത വർഷത്തോടെ Ola Cars പ്ലാറ്റ്ഫോം 100 നഗരങ്ങളിലേക്ക് എത്തിക്കുന്നതിന് കമ്പനി പദ്ധതിയിടുന്നു

റീട്ടെയ്ൽ സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ കാലത്ത് കൂടുതൽ സുതാര്യമായ ഡിജിറ്റൽ എക്സ്പീരിയൻസാണ് ഉപഭോക്താക്കൾക്ക് ആവശ്യമെന്ന് Ola CEO ഭവിഷ് അഗർവാൾ

പ്രീ-ഓൺഡ് ടൂവീലറുകളും വരും മാസങ്ങളിൽ പ്ലാറ്റ്ഫോമിലെത്തിക്കുമെന്ന് Arun Sirdeshmukh വ്യക്തമാക്കി

Arun Sirdeshmukh ആമസോൺ ഇന്ത്യ, റിലയൻസ് ട്രെൻഡ്സ്, IBM ഗ്ലോബൽ സർവീസസ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്

Droom, CarDekho, Cars24 പോലുളള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ ഒലയുടെ പുതിയ സംരംഭം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com