പശ്ചിമ ബംഗാളിലെ വിനോദസഞ്ചാര, ആതിഥേയ മേഖലയ്ക്ക് വൻ കുതിപ്പേകി 2,700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ സംരംഭക ഗ്രൂപ്പായ അംബുജ നിയോട്ട (Ambuja Neotia). ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡുമായി (IHCL) ചേർന്നാണ് കൊൽക്കത്ത, റായ്ചക്, ദിഘ, സിലിഗുരി, ലാതാഗുരി, കലിംപോങ്, ഡാർജിലിംഗ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പുതിയ ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി ‘ആൾട്ട്എയർ ഹൗസ് – ഐ.എച്ച്.സി.എൽ സെലക്ട്ഷൻസ്’ (AltAir House – IHCL SeleQtions) ബ്രാൻഡിലുള്ള പുതിയ ഹോട്ടലുകൾ കൊൽക്കത്തയിലും സിലിഗുരിയിലും ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വൻ നിക്ഷേപമെന്ന് അംബുജ നിയോട്ട ഗ്രൂപ്പ് ചെയർമാൻ ഹർഷവർദ്ധൻ നിയോട്ട പറഞ്ഞു. കൊൽക്കത്തയിലും സിലിഗുരിയിലുമായി ആരംഭിച്ച ഹോട്ടലുകൾക്ക് പുറമെ, ഡാർജിലിംഗിലെ ‘താജ് ചിയ കുടീർ റിസോർട്ട് & സ്പാ’ 100 കോടി രൂപ ചെലവഴിച്ച് വികസിപ്പിക്കുന്നതും പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു. നിലവിൽ അംബുജ നിയോട്ടയും ഐ.എച്ച്.സി.എല്ലും ചേർന്ന് ‘ട്രീ ഓഫ് ലൈഫ്’ ബ്രാൻഡിലുള്ള റിസോർട്ടുകൾ ഉൾപ്പെടെ എൺപതിലധികം പ്രോപ്പർട്ടികൾ ഇന്ത്യയിലുടനീളം പ്രവർത്തിപ്പിക്കുന്നുണ്ട്.
Ambuja Neotia Group partners with Tata’s IHCL to invest ₹2,700 crore in West Bengal’s hospitality sector, launching new hotels in Kolkata, Siliguri, and Darjeeling.

