channeliam.com

കാർഷികമേഖലയിലെ ഇന്നവേഷന് ഇന്ത്യ വർഷം തോറും ചെലവഴിക്കുന്നത് 22,500 കോടി രൂപയെന്ന് റിപ്പോർട്ട്.
എന്നാൽ കാർഷിക നവീകരണത്തിനുളള പ്രതിശീർഷ ചിലവ് 187.50 രൂപ എന്ന തുച്ഛമായ തുകയാണ്.
മൊത്തത്തിലുള്ള നിക്ഷേപത്തിന്റെ 75 ശതമാനവും കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളിൽ നിന്നാണ്
രാജ്യത്ത് ഭക്ഷ്യ സുസ്ഥിരതയ്ക്ക് കാർഷിക മേഖലയിലെ ഇന്നവേഷന് കൂടുതൽ നിക്ഷേപം വേണമെന്ന് Dalberg Advisors റിപ്പോർട്ട് പറയുന്നു.
ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് ഇന്നവേഷന് വേണ്ടി പ്രതിവർഷം 3,750-4,500  കോടി രൂപ വരെ നിക്ഷേപം നടത്തുന്നു.
ഇന്നവേഷനായുളള നിക്ഷേപങ്ങളിൽ ഭൂരിഭാഗവും വിളകളിലെ ഗവേഷണങ്ങൾക്കാണ് ലഭിക്കുന്നത്.
അഗ്രിടെക് ഇൻവെസ്റ്റ്മെന്റുകളിൽ 60%  കാർഷിക വിപണിയിലെ മാർക്കറ്റ് ലിങ്കേജുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ഫണ്ടിംഗ് നടത്തുന്ന അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 500 ആണ്.
Tiger Global Management, Accel, Blackstone എന്നിവയാണ് അഗ്രിടെകുകളിൽ നിക്ഷേപിച്ചിട്ടുളളത്.
സുസ്ഥിര കാർഷിക വികസനത്തിലൂടെ ഭക്ഷ്യ സുസ്ഥിരത നിലനിർത്താൻ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com