channeliam.com

കാറും ട്രക്കുമൊന്നുമല്ല ഇലോൺ മസ്കിന്റെ ടെസ്‌ലയിൽ നിന്ന് ഇനി വരാൻ പോകുന്നത് ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ്.
VTOL ടെക്നോളജി ഉപയോഗിക്കുന്ന ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ് നിർമിക്കാനുളള പ്രയത്നത്തിലാണെന്ന് ഇലോൺ മസ്ക്.
നെക്സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റ് വികസിപ്പിക്കുന്നതിലുളള ഏകതടസം ജോലിഭാരമാണെന്ന് മസ്ക് പറയുന്നു.
ഒരു സൂപ്പർസോണിക്, ഇലക്ട്രിക് VOTL ജെറ്റിനു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു, പക്ഷേ ജോലി കൂടുതൽ ആയാൽ എന്റെ തലച്ചോർ പൊട്ടിത്തെറിക്കും, മസ്ക് ട്വീറ്റ് ചെയ്തു.
മസ്ക് ഇതാദ്യമായല്ല ഒരു വൈദ്യുത ജെറ്റ് രൂപകൽപ്പന ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറയുന്നത്.
വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിംഗുമുളള ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റാണ് മനസിലെന്ന് മുൻപ് ഒരു പോഡ്‌കാസ്റ്റിൽ മസ്ക് പറഞ്ഞിരുന്നു.
രണ്ട് വ്യത്യസ്ത പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിക്കുന്നവയായിരിക്കും ഈ സൂപ്പർ സോണിക് ജെറ്റ്
ഉയർന്ന വേഗവും ഏറ്റവും ഉയരവുമെന്ന ചിന്തയാണ് മസ്കിന്റെ സൂപ്പർ സോണിക് ജെറ്റിന് പിന്നിലുളളത്.
ഹൈപ്പർലൂപ്പ് എന്ന പുതിയ ഗതാഗതരീതിയുടെ ആശയം അവതരിപ്പിച്ച മസ്‌കിന് ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റും അസാധ്യമല്ലെന്നാണ് വിലയിരുത്തൽ.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com