ഫ്രഷ് മീറ്റും സീഫുഡും വിൽക്കുന്ന സ്റ്റാർട്ടപ് Licious യൂണികോണായി. Series G റൗണ്ടിൽ 400 കോടിക്ക് അടുത്ത് ഫണ്ട് എടുത്തതോടെയാണ് യൂണികോണിലെത്തിയത്. പുതിയ ഫണ്ടിംഗ് സ്റ്റാർട്ടപ്പിന്റെ മൂല്യം 1.05 billion ഡോളറിലെത്തിച്ചു. Ready-to-eat പ്രൊഡക്റ്റുകളിലേക്ക് കടക്കാൻ ഫണ്ട് സഹായിക്കും: Vivek Gupta, കോഫൗണ്ടർ. സിംഗപ്പൂർ സർക്കാരിന്റെ Temasek ഉൾപ്പെടെ നിക്ഷേപിച്ച സ്റ്റാർട്ടപ്പാണ് Licious. നിലവിൽ 1000 കോടി രൂപയിലധികം വാർഷിക വരുമാനം Licious നേടുന്നു. 40 billion ഡോളറിന്റെ മാർക്കറ്റ് പൊട്ടൻഷ്യലാണ് മുന്നിലുള്ളത്: Licious. കൊച്ചി ഉൾപ്പെടെ 14 നഗരങ്ങളിൽ Licious മീനും മാംസവും വിൽക്കുന്നു. Bengaluru, Chennai എന്നിവടങ്ങളിലും Licious സേവനം നൽകുന്നുണ്ട്