channeliam.com

Alibaba ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മാ, നിലവിൽ ബിസിനസ് ചർച്ചകൾക്കായി ഹോങ്കോങ്ങിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്
ചൈനീസ് ഭരണകൂടത്തിന് അനഭിമതനായ ജാക്ക് മാ കഴിഞ്ഞ വർഷം മുതൽ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു
ആലിബാബ ഗ്രൂപ്പിൽ കടുത്ത റെഗുലേറ്ററി നടപടികൾ കഴിഞ്ഞ വർഷം ചൈന ആരംഭിച്ചിരുന്നു
Ant Group ന്റെ മെഗാ IPO അവസാന നിമിഷമാണ് റെഗുലേറ്ററി നടപടിയിൽ പിൻവലിക്കപ്പെട്ടത്
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഷാങ്ഹായിൽ ചൈനീസ് ഭരണകൂടത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളെ വിമർശിച്ച് ജാക്ക്മാ പ്രസംഗിച്ചത്
അതിന് ശേഷം ജാക്ക് മാ ചൈനീസ് ഭരണകൂട നിരീക്ഷണത്തിലാണെന്നതുൾപ്പെടെ വിവിധ വാർത്തകൾ പ്രചരിച്ചിരുന്നു
കിഴക്കൻ ചൈനീസ് നഗരമായ Hangzhou വിലാണ് ജാക്ക് മായുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ആസ്ഥാനം
ന്യൂയോർക്കിന് പുറമേ ഹോങ്കോങ്ങിലും ലിസ്റ്റ് ചെയ്തിട്ടുളള കമ്പനിയാണ് ആലിബാബ ഗ്രൂപ്പ്
ഒക്ടോബറിന് ശേഷം ജനുവരിയിലാണ് ജാക്ക്മായുടെ ഒരു വീഡിയോ പുറത്ത് വന്നത്
മെയ് മാസത്തിൽ,Hangzhou ക്യാമ്പസിലെ പരിപാടിയിലും ജാക്ക് മാ പങ്കെടുത്തുവെന്ന് കമ്പനി അറിയിച്ചു
സെപ്റ്റംബറിൽ അഗ്രികൾച്ചറൽ ഗ്രീൻഹൗസുകൾ സന്ദർശിക്കുന്ന മായുടെ ഫോട്ടോകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി
പ്രസിഡന്റ് ഷി ജിൻപിംഗ് നയിക്കുന്ന വെൽത്ത് ഷെയറിംഗ് ഇനിഷ്യേറ്റിവിന് 2025 ഓടെ 100 ബില്യൺ യുവാൻ നിക്ഷേപവും ജാക്ക് മാ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു
ആലിബാബ ഗ്രൂപ്പ് ഉൾപ്പെടെയുളള ചൈനീസ് ടെക് വമ്പൻമാർക്കെതിരെ ചൈനീസ് ഭരണകൂടം കടുത്ത നിയന്ത്രണനടപടികളാണ് സ്വീകരിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com