ശതകോടീശ്വരന്മാരിൽ ഒന്നാമനായതോടെ ജെഫ് ബെസോസിനെ ട്രോളി ഇലോൺ മസ്ക്
ലോക ശതകോടീശ്വരനായതിന് ശേഷം ബെസോസിന്റെ ട്വീറ്റിന് ഒരു വെള്ളി മെഡൽ ഇമോജിയാണ് മസ്കിന്റെ റീട്വീറ്റ്
1999ൽ ആമസോണിനെ വിമർശിച്ചു കൊണ്ടെഴുതിയ ലേഖനമായിരുന്നു ബെസോസ് ട്വീറ്റ് ചെയ്തത്
ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ ഒന്നാമനായ മസ്കിന്റെ ആസ്തി 222 ബില്യൺ ഡോളറാണ്
രണ്ടാമനായ ജെഫ് ബെസോസിന്റെ ആസ്തി 190.8 ബില്യൺ ഡോളറാണ്
റോക്കറ്റ് കമ്പനിയായ സ്പേസ് എക്സിന്റെ മൂല്യവർദ്ധനയിലൂടെയാണ് മസ്ക് ബെസോസിനെ ബഹുദൂരം പിന്നിലാക്കിയത്
രണ്ട് വ്യത്യസ്ത വ്യവസായങ്ങളായ ആമസോണും ബ്ലൂ ഒറിജിനുമാണ് ബെസോസിന്റെ സമ്പത്തിന് പിന്നിൽ
എന്നാൽ മസ്ക് സമ്പത്തിന്റെ മുക്കാൽ ഭാഗവും ടെസ്ലയിൽ നിന്നാണ് നേടിയിട്ടുളളത്
ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് എന്നീ കമ്പനികളിലൂടെ ബഹിരാകാശ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ആണ് ശതകോടീശ്വരൻമാരുടെ ശ്രമം
നാസയുടെ മൂൺ മിഷൻ കരാർ ബ്ലൂഒറിജിനെ പിന്തളളി സ്പേസ് എക്സ് നേടിയത് ഇരുവർക്കുമിടയിൽ വൈരം വർദ്ധിപ്പിച്ചിരുന്നു
യുഎസ് ഗവൺമെന്റ് കോൺട്രാക്ട് സ്പേസ്എക്സിന് ലഭിച്ചതിനെതിരെ ബ്ലൂഒറിജിൻ പരാതിയും നൽകിയിരുന്നു
റെഗുലേറ്ററി ഫയലിംഗിൽ മസ്കിന്റെ കമ്പനി നിയമലംഘനം നടത്തുന്നുവെന്ന ആക്ഷേപവും ബ്ലൂ ഒറിജിൻ ഉന്നയിച്ചിരുന്നു
ആസ്തിയിൽ ഒന്നാമനായതോടെ ബെസോസിനെ ട്രോളാനുളള ഒരവസരവും മസ്ക് പാഴാക്കാറില്ല
Type above and press Enter to search. Press Esc to cancel.