channeliam.com

ആമസോണിനെതിരെ നിയന്ത്രണ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളും സ്റ്റാർട്ടപ്പുകളുടെ സംഘടനയും

വ്യാജ ഉല്പന്നങ്ങൾ, സേർച്ച് റിസൾട്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയ്ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്

ഇന്ത്യയിൽ സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉല്പന്നങ്ങൾ വ്യാജമായി നിർമിക്കുകയും തിരച്ചിലുകളിൽ കൃത്രിമം കാണിച്ചുവെന്നുമാണ് റിപ്പോർട്ട്

ആമസോണിന്റെ സ്വകാര്യ-ബ്രാൻഡ് ടീം മറ്റ് കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നങ്ങൾ പകർത്തി നിർമിച്ച് വിപണിയിൽ വിറ്റുവെന്ന് റിപ്പോർട്ട് പറയുന്നു

Amazon.in ലെ ഇന്റേണൽ ഡാറ്റ ഇതിനായി ചൂഷണം ചെയ്യുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നത്

ആമസോൺ ജീവനക്കാർ തിരച്ചിൽ ഫലങ്ങളിൽ കൃത്രിമം കാണിക്കുന്നതായും അതിനാൽ ആദ്യ രണ്ടോ മൂന്നോ സേർച്ച് റിസൾട്ടുകളിൽ ആമസോൺ ഉൽപ്പന്നങ്ങൾ ദൃശ്യമാകുമെന്നും കണ്ടെത്തി

ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിനെതിരാണ് ആമസോൺ സമീപനമെന്നും ആഭ്യന്തര ചെറുകിട നിർമ്മാതാക്കളെ ഇത് തകർക്കുമെന്നും CAIT പറയുന്നു

ആഭ്യന്തര മന്ത്രി, ധനമന്ത്രി, വാണിജ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും സർക്കാർ നടപടി ആവശ്യപ്പെടാനും CAIT തീരുമാനിച്ചു

വിഷയത്തിൽ ഭാവി നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും വ്യാപാര നേതാക്കളെ ഉൾപ്പെടുത്തി CAIT അടിയന്തിര യോഗം ചേരും

ഇന്ത്യയിലെ ഡിജിറ്റൽ സ്റ്റാർട്ടപ്പുകളുടെ സംഘടനയായ Alliance of Digital India Foundation ആമസോണിനെതിരെ നിയന്ത്രണ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്

ഇ-കൊമേഴ്സ് വിപണിക്കും ഉപഭോക്താക്കൾക്കും ആമസോണിന്റെ നയം ദോഷകരമാണെന്ന് ADIF എക്സിക്യൂട്ടീവ് ഡയറക്ടർ സിജോ കുരുവിള ജോർജ് അഭിപ്രായപ്പെട്ടു

ഡിജിറ്റൽ മാർക്കറ്റിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് കർശനമായ ഡാറ്റ പ്രൊട്ടക്ഷൻ നിയമം ആവശ്യമാണെന്നും സിജോ കുരുവിള പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com