channeliam.com

 

ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഏറ്റെടുത്തു
PPP മോഡിൽ 50 വർഷത്തേക്കാണ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് എയർപോട്ട് ലീസിന് നൽകിയിരിക്കുന്നത്
ജയ്പൂർ വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, മാനേജ്മെന്റ്, ഡവലപ്മെന്റ് എന്നിവ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് നിർവഹിക്കും
കോവിഡ് കാരണം എയർപോർട്ട് ഏറ്റെടുക്കുന്നത് 2021 ഡിസംബർ വരെ നീട്ടാൻ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ആവശ്യപ്പെട്ടിരുന്നു
പ്രതിദിന ഷെഡ്യൂൾഡ് ഫ്ലൈറ്റ് സർവീസുകളിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജയ്പൂർ എയർപോർട്ട്
2005 ഡിസംബറിലാണ് അന്താരാഷ്ട്ര വിമാനത്താവള പദവി ജയ്പൂർ എയർപോർട്ടിന് ലഭിച്ചത്
14 വിമാനങ്ങൾ ഉൾക്കൊള്ളാനുളള സ്ഥല സൗകര്യവും ടെർമിനലിൽ ഒരേ സമയം 1,000 യാത്രക്കാരെ വഹിക്കാനും എയർപോർട്ടിന് കഴിയും
മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉൾപ്പെടെ നിയന്ത്രണമേറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്
അഹമ്മദാബാദ്, ഗുവാഹത്തി, ലക്നൗ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് നേടിയിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com