channeliam.com

 

സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ ചെയ്യാൻ എയർലൈനുകളുമായി ചർച്ചയിലെന്ന് ഇലോൺ മസ്ക്
ട്വിറ്ററിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് മസ്ക് എയർലൈനുകളുമായി ചർച്ചയിലാണെന്ന് അറിയിച്ചത്
ഏതൊക്കെ വിമാനക്കമ്പനികളെയാണ് സമീപിച്ചതെന്നോ ഇൻസ്റ്റലേഷൻ എപ്പോഴെന്നോ മസ്ക് വ്യക്തമാക്കിയിട്ടില്ല
എന്നാൽ ഇതിന് കുറഞ്ഞ ലേറ്റൻസിയും പകുതി ജിഗാബൈറ്റ് കണക്ടിവിറ്റിയുമായിരിക്കുമെന്നും മസ്ക് സൂചിപ്പിച്ചു
സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമാണ് സ്റ്റാർലിങ്ക്
സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ് ബാൻഡിന് ഏകദേശം 12,000 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് പദ്ധതിയിടുന്നത്
സ്റ്റാർലിങ്ക് ഉപഗ്രഹസമൂഹത്തിന് ഏകദേശം 10 ബില്യൺ ഡോളർ ചിലവാകുമെന്ന് സ്പേസ്എക്സ് പറഞ്ഞിരുന്നു
2022 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനം നൽകാനാണ് സ്‌പേസ് എക്സ് ലക്ഷ്യമിടുന്നത്
ഇന്ത്യയില്‍ നിന്നുള്ള മുന്‍കൂര്‍ ഓര്‍ഡര്‍ 5,000 കവിഞ്ഞതായി കമ്പനി നേരത്തെ പറഞ്ഞിരുന്നു
ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നൽകാൻ രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കാനുളള താല്പര്യവും കമ്പനി അറിയിച്ചിരുന്നു
ആമസോണിന്റെ Kuiper, ബ്രിട്ടന്റെ OneWeb, വെഞ്ച്വർ ക്യാപിറ്റൽ പിന്തുണയ്ക്കുന്ന പ്ലാനറ്റ്, എന്നിവയെല്ലാം സാറ്റലൈറ്റ് ബ്രോഡ്ബാൻഡ്
രംഗത്ത് സജീവമാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com