ഇൻഫ്രാസ്ട്രക്ചർ രംഗത്തെ അതികായൻമാരായ L&T ഓൺലൈൻ പഠന മേഖലയിലേക്ക് പ്രവേശിക്കുന്നു
ഇ-ലേണിംഗ് പ്ലാറ്റ്ഫോം L&T എഡ്യൂ ടെക്ക് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു
കോളേജ് കണക്റ്റ്, പ്രൊഫഷണൽ, വൊക്കേഷണൽ സ്കില്ലിംഗ് എന്നിവ L&T EduTech വാഗ്ദാനം ചെയ്യുന്നു
വിദ്യാർത്ഥികൾക്കായി പ്രാക്ടിക്കൽ – ആപ്ലിക്കേഷൻ അധിഷ്ഠിത പഠനമാണ് കോളേജ് കണക്റ്റ് നൽകുക
പ്രൊഫഷണൽ സ്കില്ലിംഗ്, നൈപുണ്യമുള്ള പ്രൊഫഷണലുകളെ അവരുടെ മേഖലകളിൽ വേഗത്തിൽ ചുവടുറപ്പിക്കാൻ പ്രാപ്തരാക്കുമെന്ന് L&T പറയുന്നു
മെച്ചപ്പെട്ട തൊഴിൽ സാധ്യതയ്ക്കായി വ്യവസായ വിദഗ്ധർ രൂപകൽപ്പന ചെയ്ത സ്കിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ വൊക്കേഷണൽ സ്കില്ലിംഗിൽ ഉൾപ്പെടുന്നു
മികച്ച അക്കാദമിക് പാടവമുളളവരും ഇൻഡസ്ട്രിയിലെ വിദഗ്ധരും പ്ലാറ്റ്ഫോമിന് വേണ്ടി ക്ലാസുകൾ നയിക്കും
സങ്കീർണ്ണമായ പ്രോജക്ടുകൾ നടപ്പിലാക്കിയതിലൂടെ നേടിയ L&T യുടെ അറിവും വൈദഗ്ധ്യവും ഇ-ലേണിംഗ് പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു
കെപിഎംജിയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ വ്യവസായത്തിന് 1.96 ബില്യൺ ഡോളർ മൂല്യമാണുളളത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version