അസംഘടിത തൊഴിലാളികൾക്കുളള e-Shram പോർട്ടലിൽ 4 കോടിയിലധികം രജിസ്ട്രേഷനെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം
e-Shram രജിസ്ട്രേഷൻ അസംഘടിത തൊഴിലാളികൾക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ സഹായകമാകുമെന്ന് കേന്ദ്ര-തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്
കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹിക സുരക്ഷ- തൊഴിൽ അധിഷ്ഠിത പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് ഇ-ശ്രാം പോർട്ടൽ ലക്ഷ്യമിടുന്നു
നിർമാണം, വസ്ത്രനിർമാണം,മത്സ്യബന്ധനം, ഗിഗ്, പ്ലാറ്റ്ഫോം വർക്ക്, സ്ട്രീറ്റ് വെൻഡിംഗ്, ഗാർഹിക ജോലി, കൃഷി, ഗതാഗത മേഖലകളിലുളളവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്
മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 4.09 കോടി തൊഴിലാളികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്
ഇതിൽ 50.02% ഗുണഭോക്താക്കൾ സ്ത്രീകളും 49.98% പുരുഷന്മാരുമാണ്
ഒഡീഷ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടന്നത്
രജിസ്റ്റർ ചെയ്ത ജോലിക്കാരിൽ ഏകദേശം 65.68% പേർ 16-40 വയസ്സിനും 34.32% പേർ 40 വയസ്സിനു മുകളിലുള്ളവരുമാണ്
ഏറ്റവും കൂടുതൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കൃഷിയിലും നിർമ്മാണ മേഖലയിൽ നിന്നുമാണ്