പച്ചക്കറി-പഴം സ്റ്റാർട്ടപ്പിന് 16 കോടി ഫണ്ട്. പഴവും പച്ചക്കറിയും വിൽക്കുന്നവർക്കുള്ള ബി ടു ബി സ്റ്റാർട്ടപ്പ് Onato ആണ് ഫണ്ട് നേടിയത്. Vertex Ventures, Omnivore എന്നിവരാണ് നിക്ഷേപകർ. ഫ്രഷ് പച്ചക്കറിയും പഴവും വിൽക്കുന്നവർക്കുള്ള ടെക്നോളജി പ്ലാറ്റ്ഫോമാണ് Onato. രാജ്യത്തെ 7 ലക്ഷം കോടിയോളം വരുന്ന മാർക്കറ്റ് ലക്ഷ്യമിട്ടാണ് ടെക്നോളജി വികസിപ്പിച്ചത്. Vedant Katiyar, Ashish Jindal എന്നിവർ കഴിഞ്ഞ വർഷമാണ് (2021) Onato തുടങ്ങിയത്. Onato, ഡിമാന്റ് ആന്റ് സപ്ളൈയിൽ സുതാര്യത സാധ്യമാക്കും, പണമിടപാട് വേഗത്തിലാക്കും. ഡാറ്റ ഉപയോഗിച്ച് പുതിയ ബിസിനസ്സ് സാധ്യതകൾ കണ്ടെത്താനും Onato സഹായിക്കും