Nykaa, Adani Wilmar, Star Health & Allied Insurance എന്നിവയുൾപ്പെടെ 6 കമ്പനികൾക്ക് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് സെബിയുടെ അനുമതി ലഭിച്ചു
Penna Cement Industries, Latent View Analytics, Sigachi Industries എന്നിവയ്ക്കുമാണ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് അനുമതി ലഭിച്ചത്
Nykaa, 525 കോടി രൂപയുടെ ഫ്രഷ് ഇക്വിറ്റി ഷെയറുകളും പ്രൊമോട്ടർമാരുടെയും നിലവിലെ ഓഹരിയുടമകളുടെയും 43,111,670 ഓഹരികളും വിൽക്കും
ബാങ്കർമാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ Nykaa, 3,500-4,000 കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കുന്നു
IPO യിലൂടെ Nykaa ക്ക് പ്രതീക്ഷിക്കുന്ന വാല്യുവേഷൻ 5 ബില്യൺ മുതൽ 5.5 ബില്യൺ ഡോളർ വരെയാണ്
Adani Wilmar ന്റെ നിർദ്ദിഷ്ട IPO 4,500 കോടി രൂപ വരെയുള്ള ഫ്രഷ് ഇക്വിറ്റി ഷെയറുകൾ ആയിരിക്കും
അദാനി ഗ്രൂപ്പും Wilmar ഗ്രൂപ്പും തമ്മിലുള്ള 50:50 സംയുക്ത സംരംഭ കമ്പനിയാണ് Adani Wilmar
സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ IPOയിൽ 2000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളാണുളളത്
പ്രൊമോട്ടർമാരും നിലവിലുള്ള ഓഹരിയുടമകളും 60,104,677 ഇക്വിറ്റി ഷെയറുകൾ വിൽക്കുന്നതിനുള്ള ഓഫറും ഉൾപ്പെടുത്തിയിട്ടുണ്ട്
ഹൈദരാബാദ് ആസ്ഥാനമായുള്ള പെന്ന സിമന്റിന്റെ ഐപിഒയിൽ 1,300 കോടി രൂപയുടെ ഫ്രഷ് ഇക്വിറ്റി ഷെയറുകളും പ്രൊമോട്ടർമാരുടെ 250 കോടി രൂപയുടെ ഓഫറും ഉൾക്കൊള്ളുന്നു
Latent View Analytics ന്റെ IPOയിൽ 474 കോടി രൂപയുടെ ഫ്രഷ് ഇക്വിറ്റി ഷെയറുകളും പ്രൊമോട്ടറുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും 126 കോടി രൂപയുടെ ഇക്വിറ്റി ഓഫറുമുണ്ട്
Sigachi ഇൻഡസ്ട്രീസിന്റെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിൽ 76.95 ലക്ഷം വരെ ഓഹരികളാണ് വിൽക്കുന്നത്